ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 24 —
പ്രതിസംജ്ഞനാമങ്ങൾ.
85. പ്രതിസംജ്ഞനാമങ്ങൾ എന്നവ ഏവ?
പ്രത്യേകനാമങ്ങൾക്കു പകരം ചൊല്ലുന്ന സ
ൎവ്വനാമങ്ങൾ അത്രെ പ്രതിസംജ്ഞനാമങ്ങൾ.
86. പുരുഷപ്രതിസംജ്ഞകൾ ഏവ?
അലിംഗങ്ങളായ 'ഞാൻ' 'നീ' 'താൻ' ഈ മൂ
ന്നു തന്നെ പുരുഷപ്രതിസംജ്ഞകൾ.
87. ഇവറ്റിൽ രൂപം എങ്ങിനെ?
| ഏകവചനം. | |||
| പ്ര: | ഞാൻ | നീ | താൻ |
| ആദേശരൂപം | എൻ | നിൻ | തൻ |
| ദ്വി: | എന്നെ | നിന്നെ | തന്നെ |
| തൃ: | എന്നാൽ | നിന്നാൽ | തന്നാൽ |
| ച: | എനിക്കു്-ഇനിക്കു് | നിനക്കു്-നിണക്കു് | തനിക്കു് |
| പ: | എങ്കൽനിന്നു് | നിങ്കൽനിന്നു് | തങ്കൽനിന്നു |
| ഷ: | എന്റെ | നിന്റെ | തന്റെ |
| സ: | എന്നിൽ, എങ്കൽ | നിന്നിൽ, നിങ്കൽ | തന്നിൽ, തങ്കൽ |