താൾ:CiXIV68b-1.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 21 —

ചില നാമങ്ങളും 'ഇൻ' ധരിക്കുന്നതു;
ചിലതിന്നു ദ്വിത്വം വരുന്നതും ഉണ്ടു.
ഉ-ം. 'രാജാവു, രാജാവിൻ'; 'കൺ, കണ്ണിൻ'; 'ആടു ആട്ടു',
'ചോറു ചോറ്റു'.

79. ആദേശരൂപം തനിയായി വരുമൊ?
ആദേശരൂപം തനിയായി വരും.*
ഉ-ം. അവൻ 'അകത്തു' ചെന്നു.

80. രണ്ടു വിഭക്തികൾ ഒരു പദത്തിൽ ചേൎന്നു കാണുമൊ?
സ്ഥലചതുൎത്ഥി എന്ന വിഭക്തിയിൽ രണ്ടു വി
ഭക്തികളും ചേൎന്നു കാണുന്നുണ്ടു.
ഉ-ം. 'ദേശത്തിലേക്കു', 'ദേശത്തേക്കു'.

81. എല്ലാ നാമങ്ങളേയും എത്ര രൂപവകകളായി വിഭാഗിക്കാം?
എല്ലാനാമങ്ങളേയും വിശേഷാൽ രണ്ടു രൂപവ
കകളായി വിഭാഗിക്കാം.

82. അവറ്റിൻ ഭേദം എങ്ങിനെ നിശ്ചയിക്കാം?
ചിലതിങ്കൽ ചതുൎത്ഥിക്കു 'കു' പ്രത്യയം വരും,
അപ്പോൾ ഷഷ്ഠിക്കു 'ഉടെ' പ്രത്യയം പറ്റും; മ
റ്റതിന്നു ചതുൎത്ഥിയിൽ 'നു' പ്രത്യയവും, ഷഷ്ഠി
യിൽ 'ന്റെ' പ്രത്യയവും വരും.
* 268ാം. ചോദ്യത്തെ നോക്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/25&oldid=183828" എന്ന താളിൽനിന്ന് ശേഖരിച്ചത്