താൾ:CiXIV68b-1.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 20 —

77. വളവിഭക്തിപ്രത്യയങ്ങളെ പ്രകൃതിയോടു ചേൎക്കുന്നതു എങ്ങി
നെ? *
ചില നാമങ്ങൾ (പ്രത്യേകം എല്ലാ ബഹുവ
ചനങ്ങൾ) വിഭക്തിപ്രത്യയങ്ങളെ പ്രഥമയോടു
തന്നെ ചേൎക്കും.
ഉ-ം. 'രാമൻ', 'രാമനാൽ'; 'ഗുരുക്കൾ' ഗുരുക്കളുടെ';
ചിലതിന്നു ആദേശരൂപം എന്നുള്ള ഒരു വളവി
ഭക്തിയുടെ പ്രകൃതി ഉണ്ടു; വളവിഭക്തിപ്രത്യ
യങ്ങളെ ചേൎക്കുന്നതു ഇതോടു തന്നെ.

78. ആദേശരൂപം എങ്ങിനെ?
ആദേശരൂപം ഉണ്ടാകുന്നതൊ അമന്തങ്ങളി
ലും മറ്റും അനുസ്വാരം വെടിഞ്ഞു 'ത്തു' ധരി
ക്കുന്നതിനാൽ തന്നെ.
ഉ-ം. മരം എന്നതിന്റെ ആദേശരൂപം 'മര+ത്തു=മരത്തു'.


*പ്രഥമനേർവിഭക്തി തന്നെ (സംബോധനപ്രഥമ പ്രഥമ
യുടെ ഒരു ഭേദം); പ്രഥമ ഒഴികെയുള്ള എല്ലാ വിഭക്തികൾക്കും വള
വിഭക്തികളെന്നു പേർ, എന്നാൽ:
പ്രഥമ. . . . . . . . . . ഉ-ം. രാമൻ.
ദ്വിതീയ. . . . . . . . രാമനെ.
തൃതീയ. . . . . . . രാമനാൽ.
ചതുൎത്ഥി. . . . . . രാമന്നു.
പഞ്ചമി. . . . .രാമനിൽനിന്നു.
ഷഷ്ഠി. . . . രാമന്റെ.
സപ്തമി. . . രാമനിൽ.

എന്നിവിടെ കാണിച്ചപ്രകാ
രം പ്രഥമവിഭക്തി മാത്രം നേരെ നില്ക്കുന്നതുള്ളു; മറ്റുള്ള വിഭക്തിക
ളെല്ലാം വളഞ്ഞു വരുന്നവ തന്നെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/24&oldid=183827" എന്ന താളിൽനിന്ന് ശേഖരിച്ചത്