ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 19 —
ചില പ്രത്യയങ്ങളെ ചേൎത്തു നാമരൂപത്തെ മാ
റ്റുന്നവിധം വിഭക്തി എന്നു പറയുന്നു.
75. എത്ര വിഭക്തികൾ ഉണ്ടു?
ഏഴു വിഭക്തികൾ ഉണ്ടു.
76. അവറ്റിൻ പേരുകളും, പ്രത്യയങ്ങളും ഏവ?
അവറ്റിൽ പേരുകളും പ്രത്യയങ്ങളും താഴെ പ
റഞ്ഞതു തന്നെ.
| വിഭക്തി | നാമങ്ങൾ | പ്രത്യയങ്ങൾ | |
|---|---|---|---|
| i | പ്രഥമ | കൎത്താവു | അൻ, അൾ, അം, ഇത്യാദി; ചില പ്പോൾ പ്രകൃതി മാത്രവും കാണും. |
| ii | ദ്വിതീയ | കൎമ്മം | ഏ. |
| iii | തൃതീയ | കരണം | ആൽ. |
| സാഹിത്യം | ഓടു. | ||
| iv | ചതുൎത്ഥി | സമ്പ്രദാനം | കു, നു. |
| സ്ഥലചതുൎത്ഥി | ഇലെക്കു, എക്കു. | ||
| v | പഞ്ചമി | അപാദാനം | ഇൽനിന്നു, ഉന്നു. |
| vi | ഷഷ്ഠി | സംബന്ധം | ഉടെ, ന്റെ. |
| vii | സപ്തമി | അധികരണം | ഇൽ. ഇങ്കൽ, ക്കൽ. |
പക്ഷെ സംബോധനയെന്ന പ്രഥമയുടെ വി
ളിരൂപത്തെ എട്ടാം വിഭക്തി എന്നു പറയാം.
ഉ-ം. 'അച്ഛാ,' 'അച്ഛനേ.'