താൾ:CiXIV68b-1.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 14 —

ഉ-ം. 'മണൽ+തീട്ട' = 'മണത്തീട്ട', 'മണത്തിട്ട',
'കടൽ + പുറം' = 'കടല്പുറം', 'കടപ്പുറം',
'മക്കൾ + തായം' = 'മക്കൾത്തായം', 'മക്കത്തായം'.
എന്നിങ്ങിനെ ലോപം കൂടിയ ദ്വിത്വം.

ചിഹ്നങ്ങൾ.

54. ഭാഷയെ എഴുതുന്നതിൽ ഉപയോഗിക്കേണ്ടുന്ന ചിഹ്നങ്ങൾ വ
ല്ലതും ഉണ്ടൊ?
ഭാഷയെ എഴുതുന്നതിൽ ചിഹ്നങ്ങൾ പണ്ടു ന
ടപ്പില്ല; എങ്കിലും ഇപ്പോൾ താഴെ പറയുന്ന വി
രാമങ്ങൾ അച്ചടിപ്പുസ്തകങ്ങളിൽ കാണും; അവ
റ്റെ എഴുതുന്നതിലും ഉപയോഗിച്ചാൽ കൊള്ളാം.

, അല്പവിരാമം.

; അൎദ്ധവിരാമം.
: അപൂൎണ്ണവിരാമം.
. പൂൎണ്ണവിരാമം.
? ചോദ്യചിഹ്നം.

! സംബോധനചിഹ്നം.
- സംയോഗചിഹ്നം.
( ) ആവരണചിഹ്നം.
“ ” വിശേഷണചിഹ്നം.
+ കൂട്ടുന്നതിന്റെ ചിഹ്നം.
= സമാൎത്ഥകചിഹ്നം.


II. പദകാണ്ഡം.

ത്രിപദങ്ങൾ.

55. പദങ്ങൾ എത്ര വിധം ഉള്ളവ?
നാമം, ക്രിയ, അവ്യയം ഈ മൂന്നുവിധ പദ
ങ്ങൾ ഉണ്ടു.

56. നാമം എന്നതു എന്തു?
ഒന്നിന്റെ പേർ ചൊല്ലുന്ന പദം നാമം തന്നെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/18&oldid=183821" എന്ന താളിൽനിന്ന് ശേഖരിച്ചത്