താൾ:CiXIV68b-1.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 12 —

48. സന്ധിയിൽ നിത്യം ലോപിച്ചുപോകുന്ന സ്വരം എന്തു?
സന്ധിയിൽ നിത്യം ലോപിച്ചു പോകുന്ന സ്വ
രം അരയുകാരം തന്നെ.
ഉ-ം. 'എനിക്കു + അല്ല' = 'എനിക്കല്ല'; 'കണ്ടു+എടുത്തു' = ക
ണ്ടെടുത്തു;
എങ്കിലും 'അതും'='അതുവും' ൟ രണ്ടും സാധു.

49. വ്യഞ്ജനസന്ധി എങ്ങിനെ?
വ്യഞ്ജനസന്ധിയിൽ ലോപം, ആദേശം ദ്വി
ത്വം ഈ മൂന്നു പ്രയോഗങ്ങൾ ഉണ്ടു.

50. ലോപത്തിന്റെ ഉദാഹരണങ്ങൾ എങ്ങിനെ?
ഉ-ം. 'വശം+ആക്കുക' = 'വശാക്കുക', 'ചിന്ന+ഭിന്നമായി'='ചിന്നഭിന്നായി'; ഇവ ലോപത്തി
ന്റെ ഉദാഹരണങ്ങൾ തന്നെ; എന്നിങ്ങനെ ഉള്ള ഇവറ്റിൽ തത്ഭവമൎയ്യാദ
യാൽ പദാന്തത്തിൽ 'അം' എന്നുള്ളതു ചില
പ്പോൾ ലോപിച്ചു പോയി; പദാരംഭത്തിലും ചി
ലപ്പോൾ ലോപം ഉണ്ടാകും.
ഉ-ം. 'ചെയ്യ +വേണം' = 'ചെയ്യേണം',
'അങ്ങു +നിന്നു' = 'അങ്ങുന്നു
'ചെയ്യാതെ +കണ്ടു' = 'ചെയ്യാണ്ടു'
'കീഴു +പെട്ടു' = 'കീഴോട്ടു'.

51. വ്യഞ്ജനസന്ധിയിൽ ആദേശം എങ്ങിനെ?
ഒരു വ്യഞ്ജനത്തിന്നു പകരം മറ്റൊരു വ്യഞ്ജ
നത്തെ ചേൎക്കുന്നതു വ്യഞ്ജന-ആദേശം ത
ന്നെ; ഇതു പ്രത്യേകം അനുനാസികങ്ങളിൽ ന
ടപ്പു.
ഉ-ം. 'മൺ +ചിറ' = 'മഞ്ചിറ',
'ആലിൻ +കീഴു' = 'ആലിങ്കീഴു',

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/16&oldid=183819" എന്ന താളിൽനിന്ന് ശേഖരിച്ചത്