താൾ:CiXIV68b-1.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 10 —


സന്ധി.

38. സന്ധി എന്നുള്ളതു എന്തു?
സന്ധി എന്നതു രണ്ടു ശബ്ദങ്ങൾ കൂടിവ
ന്നാൽ ഉച്ചാരണത്തിൽ ഒന്നാക്കി ചൊല്ലുന്നതു
തന്നെ.

39. സന്ധി എത്രവിധം ഉള്ളതു?
സ്വരസന്ധി, വ്യഞ്ജനസന്ധി ഇങ്ങിനെ
രണ്ടു വിധം ഉള്ളതു.

40. സ്വരസന്ധിയിൽ പ്രമാണം ആയതു എന്തു?
സ്വരസന്ധിയിൽ ആഗമം, ലോപം ൟ രണ്ടു
പ്രയോഗങ്ങൾ തന്നെ പ്രമാണം.

41. ആഗമം എന്നതു എന്തു?
രണ്ടു സ്വരങ്ങളുടെ നടുവെ വ്യഞ്ജനങ്ങളിൽ
ഒന്നു ചേൎത്താൽ ആഗമം തന്നെ; സാധാരണ
മായി ഇങ്ങിനെ ചേരുന്നതു 'യ', 'വ' എന്നവ
റ്റിൽ ഒന്നു തന്നെ.

42. ലോപം എന്നതു എന്തു?
എഴുത്തുകളിൽ ഒന്നു പോയ്പോയാൽ ലോപം ത
ന്നെ.

43. അകാരത്തിൽ പിന്നെ വരുന്ന ആഗമത്തിന്റെ ഉദാഹരണ
ങ്ങളെ ചൊല്ലുക.

'പല + ആണ്ടും' = 'പലവാണ്ടും'

'അ + ഇടം' = 'അവിടം'
'ചെയ്ത +ആറെ' = 'ചെയ്തവാറെ'.
ഇങ്ങിനെ വകാരവും

'അല്ല + ഓ' = 'അല്ലയൊ'.

'വന്ന ആൾ' = 'വന്നയാൾ'.
ഇങ്ങിനെ യകാരവും.
ആഗമമായ്വരും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/14&oldid=183817" എന്ന താളിൽനിന്ന് ശേഖരിച്ചത്