താൾ:CiXIV68b-1.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 9 —

ഗം (എന്നതിന്റെ തത്ഭവം=ചടങ്ങു.) 'അതു' എന്നതു ഏകദേ
ശം 'അദു' എന്നപോലെ ശബ്ദിക്കുന്നു. അപ്രകാരം 'പാപം' എ
ന്നതു 'പാവം' എന്നു ശബ്ദിക്കുമാറുണ്ടു.

33. അനുനാസികത്തിന്റെ മുമ്പെ ഇരിക്കുന്ന മൃദുവിന്നു എന്തു ഉച്ചാ
രണം ഉണ്ടു?
ഉ-ം. അനുനാസികത്തിന്റെ മുമ്പെ ഇരിക്കുന്ന മൃദു അനുനാ
സികം എന്നതു പോലെ തന്നെ ഉച്ചരിക്കേണം.
'അംഗം' എന്നതു 'അങ്ങം' എന്നതു പോലെ ഉച്ചരിക്കേണം.
'അഞ്ജനം' ,, 'അഞ്ഞനം' ,, ,,
'ദണ്ഡം' ,, 'ദണ്ണം' ,, ,,
'വന്ദിത' ,, 'വന്നിതൻ' ,, ,,
'സംബന്ധം' ,, 'സമ്മന്ധം' ,, ,,
'ജന്മി' ,, 'ജെമ്മി' ,, ,,

34. സ്വരം ചേരാത്ത വ്യഞ്ജനങ്ങൾക്കു പേർ എന്താകുന്നു?
ൺ, ൻ, ർ, ൽ, ൾ. ഇങ്ങിനെ സ്വരം കൂടാതെ
വരുന്നവ അൎദ്ധാക്ഷരങ്ങൾ തന്നെ.

35. അൎദ്ധലകാരത്തിന്നു എന്തു വിശേഷം ഉണ്ടു? അൎദ്ധലകാരം സംസ്കൃതത്തിലെ 'ത' വൎണ്ണ
ങ്ങൾക്കു പകരം വരും.
ഉ-ം 'മത്സരം' സംസ്കൃതത്തിൽ 'മത്‌സരം', 'ഉത്ഭവം' സംസ്കൃത
ത്തിൽ 'ഉദ്ഭവം'.

36. അൎദ്ധളകാരത്തിന്നു എന്തു വിശേഷം ഉണ്ടു?
അൎദ്ധളകാരം, അൎദ്ധഴകാരത്തിന്നും പകരം വരും.
ഉ-ം. ('അപ്പോൾ'='അപ്പോഴു,' (അപ്പൊഴെക്കു); 'തമിഴു' എ
ന്നതിനെ 'തമിൾ' എന്നു എഴുതും.

37. അൎദ്ധരേഫം എന്ന അൎദ്ധരകാരത്തിനു എന്തു വിശേഷം ഉണ്ടു?
അൎദ്ധരേഫം അൎദ്ധറകാരത്തിന്നും പകരം വരും.
ഉ-ം. 'വേറു+വിടുക'='വേർവിടുക,'
'ആറു+മുഖം' = ആൎമുഖം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/13&oldid=183816" എന്ന താളിൽനിന്ന് ശേഖരിച്ചത്