താൾ:CiXIV68b-1.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 120 —

പൂൎണ്ണവ്യാകരിപ്പു രീതി.

അഗ്രജൻ ചൊന്നാനപ്പോൾ "ഭൂമിപാലന്മാരൊ
ട്ടും സുഗ്രഹന്മാരല്ലവൎക്കെങ്ങിനെ പക്ഷമെന്നും
ആഗ്രഹമെന്തന്നതും ആരംഭമെന്തന്നതും വ്യ
ഗ്രമെന്നിയെ പാൎത്തു ബോധിപ്പാൻ എളുതല്ല".
സോദരൻ ചൊന്നാനപ്പോൾ "അങ്ങുന്നു പറ
ഞ്ഞതും ആദരിക്കേണ്ടും പരമാൎത്ഥം എന്നിരിക്കി
ലും വങ്കടൽകരെ ചെന്നു നില്ക്കുമ്പോൾ ശിവ
ശിവ സങ്കടം അതിൽ ഇറങ്ങീടുവാൻ എന്നു
തോന്നും."

അഗ്രജൻ. നാമം, പുല്ലിംഗം, ഏകവചനം, പ്രഥമപുരു
ഷൻ പ്രഥമവിഭക്തി 'ചൊന്നാൻ' എന്ന ക്രി
യാഖ്യാതത്തിന്റെ ആഖ്യ.
ചൊന്നാൻ. ക്രിയ, അബലം, സകൎമ്മകം, അനുസരണം,
പൂൎണ്ണം, ഭൂതകാലം, 'ഈ', 'തു' ഈ രണ്ടു വക
യിലും അഗ്രജൻ എന്ന ആഖ്യയുടെ ആ
ഖ്യാതം (ലിംഗവചനങ്ങളാൽ പൊരുത്തം.)
'ഭൂമിപാലന്മാർ' മുതൽ 'എളുതല്ല' എന്നതു വരെ
കൎമ്മം.
അപ്പോൾ. സമാസിതനാമം, ആശ്രിതപ്രഥമ, കാലപ്ര
യോഗം, 'ചൊന്നാൻ' എന്ന ക്രിയയെ ആശ്ര
യിച്ച വിശേഷണം.
ഭൂമിപാലന്മാർ. നാമം, പു:, ബ: വ:, പ്ര: പു:, പ്ര: വി:,
'സുഗ്രഹന്മാർ' എന്ന ആഖ്യാതത്തിന്റെ ആഖ്യ.
ഒട്ടു. നാമം, ആശ്രിതപ്രഥമ, പ്രമാണപ്രയോഗം,
'അല്ല' എന്ന ക്രിയയുടെ വിശേഷണം.
ഉം. അവ്യയം (സംഖ്യാപൂൎണ്ണതപ്രയോഗം.)
"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/124&oldid=183927" എന്ന താളിൽനിന്ന് ശേഖരിച്ചത്