താൾ:CiXIV68b-1.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 119 —


ഉ-ം. നീവരും 'എന്ന' വാക്കുകേട്ടു.
ഇതിൽ 'വാക്കു' എന്നതിന്റെ വിശേഷണമായ 'എന്ന' എന്നതി
ന്നു 'നീ വരും' എന്നുള്ള അധീനവാക്യം കൎമ്മം തന്നെ. ആയതു
കൊണ്ടു 'എന്നു' എന്നതു രണ്ടു വാക്യത്തിന്നും പറ്റുകയും അവ
കളെ ചേൎക്കയും ചെയ്യും.
ഉ-ം. എല്ലാവരും പറക'കൊണ്ടു' കൊന്നതു ചെട്ടി തന്നെ 'എന്നു'
നിശ്ചയിച്ചു എന്നതിൽ 'കൊണ്ടു' എന്നതിന്റെ കൎമ്മം മുൻപറ
ഞ്ഞ വാക്യം തന്നെ. എന്നാൽ 'കൊണ്ടു' എന്ന ക്രിയ നിശ്ചയിച്ചു
എന്ന ക്രിയയാൽ പൂൎണ്ണമാകുകയും അതിന്റെ ആഖ്യയെ ആശ്ര
യിക്കുകയും ചെയ്യുന്നു.

IV. സ്വാധീനവാക്യങ്ങളെ ചേൎക്കുന്നതിന്നു അ
നേക നാമങ്ങളും ക്രിയകളും കൂടെ എടുക്കാം.
ഉ-ം. 'പിന്നെ', 'കാരണം', 'അതുനിമിത്തം', 'അതുകാരണം',
'അതുകൊണ്ടു', 'എന്നതുകൊണ്ടു', മുതലായവ;
ഇവയെല്ലാം പരം വരുന്ന ക്രിയകൾക്കു വിശേഷണമായിരുന്നാ
ലും പൂൎവ്വത്തിൽ പറഞ്ഞ വാക്യത്തിന്നും സംബന്ധം ഉണ്ടെന്നും
കാണിക്കും. *

സമാപ്തം.

* വാക്യച്ചേൎച്ച ഇവിടെ എത്രയും ചുരുക്കിപ്പറവാൻ മാത്രമെ
പാടുള്ളു.


സമാപ്തം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/123&oldid=183926" എന്ന താളിൽനിന്ന് ശേഖരിച്ചത്