താൾ:CiXIV68b-1.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 118 —

ങ്ങളോടു ശബ്ദന്യൂനത്തിന്റെ ചേൎപ്പാനുള്ള ശക്തികൊണ്ടു ചേ
ൎക്കപ്പെടുന്നു. *

II. 1. ക്രിയാന്യൂനം 2. ഭാവരൂപം 3. സംഭാവന,
4. അനുവാദകം, 5. ക്രിയാനാമങ്ങളുടെയും ക്രിയാ
പുരുഷനാമങ്ങളുടെയും വളവിഭക്തികൾ ഇവ
റ്റിന്നും കൂടെ ചേൎപ്പാനുള്ള ശക്തി ഉണ്ടു.
ഉപവാക്യങ്ങൾക്കായി മുമ്പിൽ പറഞ്ഞ ദൃഷ്ടാ
ന്തങ്ങൾ എല്ലാം ഇവറ്റിന്നും പറ്റും; എന്നാലും
താഴെ ചില ദൃഷ്ടാന്തങ്ങളും കൂടെ പറയാം.
1. ഉ-ം. 'അണിയലം കെട്ടിയെ' (ദൈവം ആവു); 'കീഴോട്ടു
പോരുവാൻ' (ഏതും പണിയില്ല);
2. 'പൂൎണ്ണതെളിവു എന്റെ പറ്റിൽ ഇരിക്കെ' (അവന്നായ് വി
ധിപ്പാൻ പാടുള്ളതല്ല);
3. 'ഗുരുനാഥൻ അരുൾചെയ്താൽ' (എതൃവാക്കു പറകൊല്ല);
4. 'ക്ഷീരം കൊണ്ടു നനച്ചു വളൎത്താലും' (വേപ്പിന്റെ കൈപ്പു ശ
മിച്ചീടുമൊ);
5. 'അവൻ പറകയാൽ' (സമ്മതം ആയി;) 'അതിനെ ജയിച്ച
തിന്റെ ശേഷം' (മടങ്ങിപ്പോയി).

III. 'എന്ന', 'എന്നു', 'എങ്കിൽ', 'എങ്കിലും', 'കൊ
ണ്ടു', 'അല്ലാതെ', 'കൂടാതെ' എന്നും മറ്റും പല
ക്രിയാരൂപങ്ങളും മുൻവാക്യത്തിന്നും പിൻവാക്യ
ത്തിന്നും പറ്റുകയാൽ ഇവറ്റെ പ്രയോഗിക്കു
ന്നതു കൊണ്ടും വാക്യങ്ങൾ ചേരും.



* പോൾ (= നേരം)' എന്ന നാമം ‘പൊഴിൽ' എന്ന സപ്തമി
ക്കു പകരം ആശ്രിതപ്രഥമയിൽ നില്ക്കുകയും, പരം വരുന്ന ക്രിയക്കു
വിശേഷണമായി തീരുകയും ചെയ്യുന്നു. 'പോൾ' എന്നതിന്റെ പൂൎവ്വ
ത്തിൽ നില്ക്കുന്ന ഉപവാക്യം എപ്പോഴും ഉപവിശേഷണം തന്നെ. അ
പ്രകാരം തന്നെ "പ്രകാരം', 'വണ്ണം', 'ആറു', ശേഷം' മുതലായ ആ
ശ്രിതപ്രഥമകളുടെ പൂൎവ്വത്തിൽ നില്ക്കുന്ന ശബ്ദന്യൂനോപവാക്യങ്ങളും
ഉപവിശേഷണങ്ങൾ തന്നെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/122&oldid=183925" എന്ന താളിൽനിന്ന് ശേഖരിച്ചത്