താൾ:CiXIV68b-1.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 117 —


ചേൎപ്പാനുള്ള സാധനങ്ങൾ.

309. 'ഉം' അവ്യയത്തിന്നു വേറെ പ്രയോഗങ്ങൾ ഉണ്ടൊ?
'ഉം' അവ്യയം, വാക്യപ്പങ്കുകളെയും, പലവാക്യങ്ങ
ളെയും തമ്മിൽ തമ്മിൽ കൂട്ടിച്ചേൎപ്പാൻ കൊള്ളാം.
I. ഉ-ം. വാക്യപ്പങ്കുകളെ ചേൎക്കുക.
1. ഉ-ം. (ആഖ്യകൾ.) അച്ച'നും' അംബ'യും' വന്നു.
2. (ആഖ്യാതങ്ങൾ.) ഇതു ചൊൽക'യും' കേൾക്ക'യും' ചെയ്തു.
3. (കൎമ്മങ്ങൾ.) അടിയാർ കുടിയാരേ'യും' വരുത്തി.
II. (പലവാക്യങ്ങളെ ചേൎക്കുക.) ഇങ്ങും ദണ്ഡം ഇല്ല എന്നു അവർ
പറഞ്ഞാറെ അടിയൻ യാത്ര'യും' വഴങ്ങി.

310. വാക്യങ്ങളെ ചേൎക്കേണ്ടതിന്നു 'ഉം' കൂടാതെ മറ്റു ചേൎപ്പാനു
ള്ള സാധനങ്ങൾ ഉണ്ടൊ?
വാക്യങ്ങളെ ചേൎക്കെണ്ടതിന്നു 'ഉം' കൂടാതെ ചേ
ൎപ്പാനുള്ള സാധനങ്ങൾ വേറെ ഉണ്ടു; രണ്ടു വാ
ക്യങ്ങളെയും ഉപവാക്യങ്ങളെയും ചേൎക്കുന്നതി
ന്നായിട്ടു ആ വാക്യങ്ങൾക്കു രണ്ടിന്നും പറ്റുന്ന
ഒരു ക്രിയയെ ഉപയോഗിക്കാം.

311. ചേൎപ്പാനുള്ള സാധനങ്ങളിൽ പ്രധാനസാധനങ്ങൾ ഏവ?
I. യാതൊരു ശബ്ദന്യൂനങ്ങളും അവറ്റെ ഭരിക്കു
ന്ന പ്രഥമക്കു ആഖ്യാതമായി നിൽക്കുന്നതു കൂ
ടാതെ, ഇവ രണ്ടിനാലും ഉണ്ടായിട്ടുള്ള ഉപവാ
ക്യത്തെ പ്രധാനവാക്യത്തോടു ചേൎക്കുകയും ചെ
യ്യുന്നു.
ഉ-ം. അനുജൻ 'ചൊല്ലിയ' 'വാക്കതു' കേട്ടു; അവൻ ഭക്ഷിക്കും‌
പോൾ നാശം വന്നു.
ഇവറ്റിൽ, 'അവൻ ചൊല്ലിയ,' 'അവൻ ഭക്ഷിക്കും' എന്ന ഉപ
വാക്യങ്ങൾ, 'വാക്കതു കേട്ടു,' 'പോൾ നാശം വന്നു' എന്ന വാക്യ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/121&oldid=183924" എന്ന താളിൽനിന്ന് ശേഖരിച്ചത്