താൾ:CiXIV68b-1.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 8 —

ദേശം 'ഒം' എന്നതിന്റെ ശബ്ദത്തെ പോലെ
യും ഉച്ചരിക്കയുമുണ്ടു.

ഉ-ം. 'ബഹു' എന്നതു ഏകദേശം 'ബൊഹു' എന്നപോലെ.
'നമ്മുടെ' ,, ,, 'നൊമ്മുടെ.' ,,
'അംശം' ,, ,, 'അംശൊം'. ,,

29. വാക്കിന്റെ ആദ്യം 'എ' 'ഒ' ഉണ്ടായിരുന്നാൽ ഉച്ചരിക്കേണ്ടതു
എങ്ങിനെ?

ഒരു വാക്കിൻെറ ആദ്യം 'എ' ആയിരുന്നാൽ ആ
യ്തു 'യെ' എന്നതു പോലെ ഉച്ചരിക്കേണ്ടതാകുന്നു.

(ഉ-ം. എല്ലാം='യെല്ലാം'.) വാക്കിന്റെ ആദ്യത്തിൽ വരുന്ന
'ഒ' 'വോ' എന്നതു പോലെ ശബ്ദിക്കുന്നു.
(ഉ-ം. 'ഒരു'='വൊരു')

30. ട, ണ, ല, ള, റ, ഴ എന്നവകളുടെ മുമ്പെ ഇരിക്കുന്ന ഇ, ഉ,
എന്നവകൾ ഉച്ചരിക്കുന്നതു എങ്ങിനെ?

ട, ണ, ല, ള, റ, ഴ എന്നവകൾ മൂൎദ്ധന്യസ്സ്വര
ങ്ങളായി, 'എ' 'ഒ' എന്നവകളുടെ ഉച്ചാരണം
കലൎന്നിട്ടു ശബ്ദിച്ചു വരും.

ഉ-ം. 'ഇടം' എന്നതു 'യെടം' എന്നുച്ചരിക്കുന്നു.

'ഉറപ്പു' ,, ഒറപ്പു. ,, ,,

31. ഖരങ്ങൾക്കു എത്ര ഉച്ചാരണങ്ങൾ ഉണ്ടു?

ഖരങ്ങൾക്കു ഉച്ചാരണങ്ങൾ രണ്ടുണ്ടു; അഞ്ചു
ഖരങ്ങൾക്കും പദാദിയിലും ദ്വിത്വത്തിലും മാത്ര
മെ പൂൎണ്ണമായ ഉച്ചാരണം വരൂ.

ഉ-ം. 'കൽ', 'ചക്ക', 'ടങ്കം', 'തച്ചൻ', 'പട്ടർ', 'പത്തു', 'തപ്പു'.

32. പദമദ്ധ്യത്തിൽ ഖരങ്ങൾക്കു എന്തു ഉച്ചാരണം ഉണ്ടു?

പദമദ്ധ്യത്തിൽ ഖരങ്ങൾക്കു മൃദൂച്ചാരണം ത
ന്നെ നടപ്പു.

ഉ-ം. 'വക' എന്നുള്ളതു ഉച്ചാരണം നിമിത്തം 'വഹ' എന്നായി
തീരുന്നു; 'അരചു' എന്നതു 'അരശു' എന്നായി തീരുന്നു; ഷഡം

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/12&oldid=183815" എന്ന താളിൽനിന്ന് ശേഖരിച്ചത്