താൾ:CiXIV68b-1.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 113 —

ഉപക്രിയകൾ.

298. ഉപക്രിയാപദങ്ങൾ ഏവ?
അൎത്ഥത്തിൽ പ്രധാന ക്രിയയായുള്ളതു ഭൂതക്രി
യാന്യൂനമായി തീൎന്നു, 'വിടുക', 'വെക്കുക', 'ക
ളയുക', 'പോക', 'വരിക', 'കിടക്ക' മുതലായവ
കൾകൊണ്ടു പൂൎണ്ണമായ്വന്നു, രണ്ടും കൂടി ഒരെ അ
ൎത്ഥം ജനിപ്പിക്കുമ്പോൾ, 'വിടുക' മുതലായവ ഉ
പക്രിയയെന്നുപറകയും ചെയ്യും.
ഉ-ം. കളഞ്ഞൂട്ടു (=കളഞ്ഞു 'വിട്ടു'); ഇട്ടേച്ചു; (=ഇട്ടു 'വെച്ചു');
പോ'യ്ക്കളഞ്ഞു'; തീൎന്നു 'പോയി'; വായിച്ചു'വരുന്നു'; എഴുതി
'ക്കിടന്നു' എന്നുള്ളവറ്റിൽ 'വിട്ടു' 'വെച്ചു' 'കളഞ്ഞു' 'പോയി' 'വ
രുന്നു' 'കിടന്നു' എന്നിവ ഉപക്രിയകളാകുന്നു.

299. ആധിക്യങ്ങൾക്കായി വരുന്ന ക്രിയകൾ ഏവ?
'മിക്ക', 'പെരുത്ത', 'ഏറിയ' എന്നു തുടങ്ങിയുള്ള
ശബ്ദന്യൂനങ്ങൾ നാമങ്ങളെ വിശേഷിക്കുന്ന
തിന്നും, 'വളരെ', 'ഏറവെ', 'തുലൊം' (=തുലവും)
മുതലായി 'ഏ' 'ഉം' അവ്യയത്തോടു കൂടിയ ഭാവ
രൂപങ്ങൾ ക്രിയകളെ വിശേഷിക്കുന്നതിന്നും,
എടുത്തുവരുന്നതുകൊണ്ടു അവ ആധിക്യങ്ങൾ
ക്കായി വരുന്ന ക്രിയകൾ തന്നെ.
ഉ-ം. 'മിക്ക'പേരും; 'പെരുത്താ'ളുകൾ, 'ഏറിയ' പുരുഷാരം;
'വളരെ' ഉണ്ടു; 'ഏറ' പറഞ്ഞു; 'തുലൊം' നശിച്ചു.

300. അല്പത, അസീമത, എന്നവറ്റിന്റെ അൎത്ഥങ്ങൾക്കായി വരു
ന്ന ക്രിയകൾ എവ?
'കുറയ', എന്ന ഭാവരൂപം അല്പതയുടെ അൎത്ഥ
ത്തിൽ ക്രിയയെ വിശേഷിക്കുന്നു.
ഉ-ം. 'കുറെ' അങ്ങോട്ടു ചെന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/117&oldid=183920" എന്ന താളിൽനിന്ന് ശേഖരിച്ചത്