താൾ:CiXIV68b-1.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 108 —

ഉ-ം. 'പോരും' പൊൾ വഴിയിന്നു യാത്ര ചൊല്ലി.

291. ക്രിയാപുരുഷനാമത്തിന്റെ പ്രയോഗത്തിൽ ഏതെങ്കിലും വി
ശേഷം ഉണ്ടൊ?
ക്രിയാപുരുഷനാമം, (1) ഭിന്ന ആഖ്യാഖ്യാതങ്ങ
ളിരിക്കുമ്പോൾ താനൊരുപവാക്യം തന്നെ എന്നി
ട്ടും, മറ്റൊരുപവാക്യത്തിന്നാകട്ടെ, വാക്യത്തി
ന്നാകട്ടെ ആഖ്യയായൊ ആഖ്യാതമായൊ കൎമ്മ
മായൊ വിശേഷണമായൊ നില്ക്കും; (2) നപും
സകക്രിയാപുരുഷനാമം ക്രിയാനാമപ്രയോഗ
ത്തിലും കൊള്ളാം.
ഉ-ം. 1. ആ പട്ടണത്തിൽ 'ഉള്ളവർ' അവിടെ വന്നു; 'ആട്ടു
ന്നവനെ' നെയ്വാൻ ആക്കരുതു;
2. നേരു 'പറയുന്നതു' നല്ലവരുടെ ലക്ഷണം.
292. സംഭാവനകളുടെ പ്രയോഗം എങ്ങിനെ?
രണ്ടു സംഭാവനയും ഏകദേശം ഒരു പോലെ
പ്രയോഗിക്കാം.
ഉ-ം. (ഒന്നാം സംഭാവന.) പരമാൎത്ഥം 'ചൊന്നാൽ';
(രണ്ടാം സംഭാവന.) അമ്പുതാനെ വീണു 'പോകിൽ' ശമിക്കും.
എങ്കിലും 'ആൽ' പ്രത്യയത്തോടിരിക്കുന്നതി
ന്നു കാലാൎത്ഥം കൂടെ ഉണ്ടു.
ഉ-ം. അഞ്ചു നാൾ 'കഴിഞ്ഞാൽ' പിന്നെ വരെണം.
'കാൾ' (=കാണിൽ) 'കാട്ടിൽ' എന്ന സംഭാവ
നകൾ താരതമ്യപ്രയോഗത്തിൽ വരും 'ഉം' അ
വ്യയം ചേരുന്നതുമുണ്ടു.
ഉ-ം. ദൂരത്തെ ബന്ധുവെ'ക്കാൾ' അഴൽവക്കത്തെ ശത്രു നല്ലു;
പുഷ്പബാണനെ'ക്കാട്ടിൽ' സുന്ദരൻ നളനൃപൻ.

293. അനുവാദകങ്ങളുടെ പ്രയോഗം എങ്ങിനെ?
രണ്ടു അനുവാദകങ്ങളും ഒരു പോലെ തന്നെ
പ്രയോഗിച്ചുവരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/112&oldid=183915" എന്ന താളിൽനിന്ന് ശേഖരിച്ചത്