താൾ:CiXIV68b-1.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 107 —

വിശേഷിക്കുന്നതിന്നു തന്നെ; എന്നാൽ ശബ്ദ
ന്യൂനങ്ങളാൽ ഉണ്ടായ്വരുന്ന അപൂൎണ്ണ വാക്യങ്ങ
ളെ പൂൎണ്ണവാക്യങ്ങളോടു ചേൎക്കുന്നതിന്നും കൊ
ള്ളിക്കാം. (311-ൽ നോക്കുക)
ഉ-ം. നാഥ'നില്ലാത്ത' പടയാകാ;
'കെട്ടിയിട്ട'പട്ടിക്കു കുപ്പയെല്ലാം ചോറു.

288. രണ്ടു ശബ്ദന്യൂനങ്ങൾ നാമവിശേഷണത്തിന്നു ചേരുമൊ?
രണ്ടു ശബ്ദന്യൂനങ്ങൾ ദുൎല്ലഭമായി നാമവി
ശേഷണത്തിന്നു ചേരും. (ആചാരം'അല്ലാത്ത'
'വല്ലാത്ത' മോഹം.) നല്ലമലയാളത്തിൽ ക്രിയാ
ന്യൂനത്തെപ്പോലെ ഉപയോഗിച്ചു വരുന്നു.
ഉ-ം. ഞാൻ'തിരിഞ്ഞുകാണാത്ത'പശു. എന്നാൽ 'ഞാൻ തി
രിഞ്ഞ കാണാത്ത പശു' എന്നു പറയുമാറില്ല.

289. ശബ്ദന്യൂനത്തിന്റെ ആഖ്യ എങ്ങിനെ?
ശബ്ദന്യൂനങ്ങളുടെ ആഖ്യ മുമ്പെ വരുന്ന
നാമത്തിൽ താൻ, പിന്നെ വരുന്ന നാമത്തിൽ
താൻ, വരും.

ശബ്ദന്യൂനത്തിന്റെ ആഖ്യ പിന്നെ വരുന്ന
നാമത്തിൽ ഇരിക്കുന്ന പക്ഷത്തിൽ വളവിഭ
ക്തികളിലും അന്തൎഭവമായ്ക്കാണും.
ഉ-ം. 'നൂലു നൂല്ക്കുന്ന ചാലിയന്മാരിൽ,' ഇതിൽ 'ചാലിയന്മാ
രിൽ' എന്നതിലുള്ള 'ചാലിയന്മാർ' എന്നതു 'നൂല്ക്കുന്ന' എന്നുള്ളതി
ന്നു അന്തൎഭവിച്ച ആഖ്യ.

290. ഭാവിശബ്ദന്യൂനത്തിന്റെ പ്രയോഗത്തിൽ എന്തെങ്കിലും വിശേ
ഷം ഉണ്ടൊ?

ഭാവി ശബ്ദന്യൂനത്തിന്റെ പ്രയോഗത്തിൽ
കുറെ വിശേഷം ഉണ്ടു; അതു ഭൂതത്തിന്നും പ്ര
യോഗിക്കാം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/111&oldid=183914" എന്ന താളിൽനിന്ന് ശേഖരിച്ചത്