താൾ:CiXIV68b-1.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 106 —

ളെയും ധരിച്ചിട്ടു, നാമത്തെ പോലെ തന്നെ ന
ടക്കയും ചെയ്യും.
ഉ-ം. 'പോക നല്ലതു'; 'രാമൻ സീതയെ വേൾക്കയിൽ' മുതലാ
യവ.

285. ഭൂതക്രിയാന്യൂനത്തിന്റെ പ്രയോഗം എങ്ങിനെ?
ഭൂതക്രിയാന്യൂനത്തിന്നു 1. ക്രിയകളുടെ തുടൎച്ച 2.
കാരണം, 3. കരണം, 4. സംഭാവന, 5. പ്രകാരം,
6. സമാസം ഈ ആറുപ്രയോഗങ്ങൾ തന്നെ
ഉണ്ടു.

1. ഉ-ം (ക്രിയകളുടെ തുടൎച്ച.) അകത്തു 'ചെന്നു' വാതിൽ 'അട
ച്ചു' വടി 'എടുത്തു' നന്നെ അടിച്ചാൻ;
2. (കാരണം.) എന്തു'കണ്ടു' ഇത്ര ചിരിക്കുന്നു?
3. (കരണം.) 'ഞേന്നു' ചാവെൻ;
4. (സംഭാവന.) 'കുടിച്ചെ' തൃപ്തിയുള്ളു: 'താൻ ചത്തു'മീൻ
പിടിച്ചാൽ എന്തുലാഭം';
5. (പ്രകാരം.) 'ചിരിച്ചു'പറഞ്ഞു; 'ചുറ്റി'നടന്നു;
6. (സമാസത്തിൽ.) 'അടിച്ചു' തളി; 'തീണ്ടി'ക്കുളി; 'നെ
ട്ടാ'ട്ടം.

286. ഭാവിക്രിയാന്യൂനത്തിന്റെ പ്രയോഗം എങ്ങിനെ?
ഭാവിക്രിയാന്യൂനത്തിന്നു 1. അടുക്കുന്ന ക്രിയ,
2. ഫലം, 3. അഭിപ്രായം, 4. യോഗ്യത ഈ നാ
ലു പ്രയോഗങ്ങൾ പ്രധാനം.
1. (അടുക്കുന്നക്രിയ.) 'മരിപ്പാൻ' മൂന്നുനാൾ അണഞ്ഞാൽ;
2. (ഫലം.) രാവണൻ സീതയെകൊണ്ടുപോയതു സ്വകുലം
'മുടിപ്പാൻ';
3. (അഭിപ്രായം.) 'പറവാൻ' ഭാവിച്ചു;
4. (യോഗ്യത) 'കൊല്ലുവാൻ' തക്ക കുറ്റം ചെയ്തു.

287. ശബ്ദന്യൂനത്തിന്റെ പ്രയോഗം എങ്ങിനെ?
ശബ്ദന്യൂനത്തിന്റെ പ്രയോഗം നാമങ്ങളെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/110&oldid=183913" എന്ന താളിൽനിന്ന് ശേഖരിച്ചത്