താൾ:CiXIV68b-1.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 7 —

മുറ്റുകാരം, അരയുകാരം ൟ രണ്ടുവിധം ഉകാരം
ഉള്ളതു.

ഉ-ം. 'ശിശു', 'തെരു', 'വന്നു', ഇങ്ങിനെ ചില പദങ്ങളിൽ മു
റ്റുകാരം കേൾക്കുന്നു: അരയുകാരം എന്നതു അതിൻെറ ഹ്രസ്വ
ത നിമിത്തം ചിലരുടെ എഴുത്തിൽ ലോപിച്ചു പോകുന്നതുണ്ടു:
ഉ-ം. 'കൺ', 'കണ്ണു', 'കണ്ണ', 'കണ്ണ', മീത്തൽ തൊട്ടുകുറിച്ചാ
ലും മതി.

പാട്ടിൽ നിത്യം മുറ്റുകാരം പോലെ തന്നെ എഴു
തുമാറുണ്ടു.

ഉ-ം. 'അതു-പൊഴുതു വീണു മരിച്ചു'.

27. മറ്റു സ്വരങ്ങളുടെ ഉച്ചാരണത്തിൽ ഏതു വിശേഷമെങ്കിലും
ഉണ്ടോ?

അകാരം 'അൻ,' 'അർ' എന്നതിലും 'ഗ,' 'ജ,'
'ഡ,' 'ദ,' 'ബ' എന്നവകളിലും അവകളുടെ ഘോ
ഷങ്ങളിലും 'യ,' 'ര,' 'ല' എന്നവകളിലും 'എ'
സ്വരത്തിന്നു അധികം അടുത്തതായ ഒരു താല
വ്യസ്വരത്തിൽ ഉച്ചരിക്കുന്നു.

ഉ-ം. 'ഗജപതി' എന്നതു 'ഗെജപതി' എന്നപോലെ ഉച്ചരിക്കേണ്ടതു.

'ജന്മി' ,, 'ജെന്മി' ,, ,, ,,
'ദരിദ്രൻ' ,, 'ദെരിദ്രെൻ' ,, ,, ,,
'യതി' ,, 'യെതി' ,, ,, ,,
'രതി' ,, 'രെതി' ,, ,, ,,
'ലത' ,, 'ലെതയ്.' ,, ,, ,,

28. ഓഷ്ഠ്യങ്ങളോടു സംബന്ധിച്ചു വരുന്ന 'അ'കാരത്തിൻെറയും,
പദാന്തത്തിൽ ഇരിക്കുന്ന 'അം' എന്നതിൻെറയും, ഉച്ചാരണ
ത്തിൽ എന്തു വിശേഷം ഉണ്ടു?

ഓഷ്ഠ്യങ്ങളോടു സംബന്ധിച്ചു വരുന്ന അകാര
ത്തിൽ 'ഒ' കാരം ആശ്രയിച്ച സ്വരം കേൾക്കു
ന്നതുണ്ടു; പദാന്തത്തിൽ ഇരിക്കുന്ന 'അം' ഏക

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/11&oldid=183814" എന്ന താളിൽനിന്ന് ശേഖരിച്ചത്