താൾ:CiXIV68b-1.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 105 —

ക്രിയാധാതുക്കളുടെ ഭാവരൂപം ഈ പ്രയോഗ
ത്തിൽ തന്നെ വളരെ നടപ്പു; സാധാരണയായി
'ഏ', 'ഉം', അവ്യയങ്ങളും ചേരും; ഇതു ഭാവരൂപ
ത്തിന്റെ വിശേഷണപ്രയോഗം തന്നെ.
ഉ-ം. 'ആകവെ' നശിപ്പിക്കും; 'വളരെ' പറഞ്ഞു.

282. ക്രിയാനാമത്തിന്റെ പ്രയോഗം എങ്ങിനെ?
ക്രിയാനാമം ഒരാഖ്യയെ ആശ്രയിച്ചു ആഖ്യ
ക്കു ആഖ്യാതമായി നില്ക്കുമ്പോഴും 'ആം', 'വേണം'
മുതലായ ക്രിയകളുടെ ആഖ്യയായി പ്രഥമയിൽ
നില്ക്കുന്നതുമുണ്ടു.
ഉ-ം. 'നീ എഴുന്നെള്ളുക' വേണം; പത്തുയോജന ചാടാം; ഇ
തിൽ 'എഴുന്നെള്ളുക' എന്നതു ക്രിയാനാമം 'വേണം' എന്ന ക്രി
യക്കു ആഖ്യയായി പ്രഥമവിഭക്തിയിൽ ഇരിക്കുന്നു; 'നീ' എ
ന്ന പ്രഥമ 'എഴുന്നെള്ളുക' എന്നതിന്നു ആഖ്യയായി 'നില്ക്കുന്നു
'വേണം' എന്ന ക്രിയക്കു ആഖ്യയായിനില്ക്കുന്നില്ല. ഇപ്രകാരം ത
ന്നെ, 'ആം' എന്നതിന്റെ ആഖ്യ അന്തൎഭവിച്ച 'ഇനിക്കു' എ
ന്നതല്ല; 'ചാട' എന്നതു 'ആം' എന്നതിന്നു ആഖ്യ ആകുന്നു.

283. ഒന്നാം ക്രിയാനാമം എപ്പോഴെങ്കിലും വിധിപ്രയോഗത്തിൽ
വരുമൊ?
ഒന്നാം ക്രിയാനാമം വിധിപ്രയോഗത്തിൽ വ
രും എന്നാലും 'വേണം' എന്നുള്ള ക്രിയ അതി
ന്റെ ആഖ്യാതമായിട്ടു അന്തൎഭവിച്ചു എന്നു ക
ണ്ടുകൊള്ളണം.
ഉ-ം. പാട്ടു പാടുക നീ=നീ പാട്ടു പാടുക വേണം.

284. ക്രിയാനാമത്തിന്നു മറ്റു പ്രയോഗങ്ങൾ ഉണ്ടൊ?
ഒന്നാമത്തെ ക്രിയാനാമം തൃതീയ സപ്തമിപ്ര
ത്യയങ്ങളെയും, രണ്ടാം ക്രിയാനാമം ദ്വിതീയപ്ര
ത്യയം ഒഴികെ, സകല വളവിഭക്തിപ്രത്യയങ്ങ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/109&oldid=183912" എന്ന താളിൽനിന്ന് ശേഖരിച്ചത്