താൾ:CiXIV68b-1.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 103 —

1. ഇപ്പോൾ നടക്കുന്നതിന്നും, 2. വേഗത്തിൽ
വരുവാനുള്ളതിന്നും, 3. വൎണ്ണനയിൽ ഭൂതത്തി
ന്നും, വൎത്തമാനത്തെ കൊള്ളിക്കാം.
1. ഉ-ം. (ഇപ്പോൾ നടക്കുന്നതിന്നു.) അവൻ ഇന്നു 'ദുഃഖി
ക്കുന്നു';
2. (വേഗത്തിൽ വരുവാൻ ഉള്ളതിന്നു.) ഞാൻ നാളെ 'വരുന്നു';
3. (വൎണ്ണനയിൽ ഭൂതത്തിന്നു.) അൎജ്ജുനൻ പോൎക്കളത്തിൽ എ
ത്തിയാറെ, അവന്റെ അസ്ത്രത്താൽ 'വീഴുന്നിതു' ചിലർ, മോ
ഹിക്കുന്നിതു ചിലർ.

277. ഭൂതകാലത്തിന്റെ പ്രയോഗം എങ്ങിനെ?
1. കഴിഞ്ഞതിന്നും, 2. ഇപ്പോഴത്തെ കാലത്തോ
ളം എത്തുന്നതിന്നും, 3. പൂൎണ്ണതിട്ടഭാവിക്കും, ഭൂതം
പറ്റും.
1. ഉ-ം. (കഴിഞ്ഞതിന്നും) അവൻ ഇന്നലെ 'പോയി';
2. (ഇപ്പൊഴത്തെ കാലത്തോളം എത്തുന്നതിന്നു.) അതിന്നു എ
ത്ര വേണ്ടു 'എന്നറിഞ്ഞീല';
3. (പൂൎണ്ണതിട്ടഭാവിക്കു.) കാറ്റു വീശുന്നുണ്ടു; മഴപെയ്തു.

278. ഒന്നാം ഭൂതകാലത്തിന്റെ പ്രയോഗം എങ്ങിനെ?
ഒന്നാം ഭാവികാലം 1. വരും കാലത്തെയും, 2. സം
ശയഭാവത്തെയും, 3. നിത്യക്രിയയെയും, 4. ശ
ക്തിയെയും കുറിക്കും.
1. ഉ-ം (വരും കാലം.) ഈ രോഗം അല്പ നാൾ കഴിഞ്ഞാൽ 'ഇ
ളക്കും';
2. (സംശയഭാവം.) ഇന്നലെ അവൻ വരുംപോൾ ഏകദേശം
ഒമ്പതു മണി രാത്രി'യാകും' എന്നു തോന്നുന്നു;
3. (നിത്യ ക്രിയ.) അന്നന്നു ചെ'ന്നേല്ക്കും';
4. (ശക്തി.) അവൻ ഈ പണി 'എടുക്കും';

279. രണ്ടാം ഭാവികാലത്തിന്റെ പ്രയോഗം എങ്ങിനെ?
രണ്ടാം ഭാവിക്കു, 1, ചോദ്യത്തിൽ ഭാവി, 2. അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/107&oldid=183910" എന്ന താളിൽനിന്ന് ശേഖരിച്ചത്