താൾ:CiXIV68b-1.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 102 —

'താൻ' എന്നതിന്നു 1. വ്യക്തമല്ലാത കൎത്താവു,
2. വിഭാഗം, 3. അന്യോന്യത, 4. അരസമാസ
ത്തിൽ നിരൎത്ഥം, 5. ഘനവാചി, 6. തിട്ടം എന്നീ
ആറു പ്രയോഗങ്ങൾ ഉണ്ടു.
1. ഉ-ം. (വ്യക്തമല്ലാത്ത കൎത്താവു.) 'തന്നിൽ' എളിയതു 'തനി
ക്കിര';
2. (വിഭാഗം.) ഭക്ത്യാ പഠിക്ക 'താൻ', കേൾക്ക 'താൻ', ചെയ്യു
ന്നവൻ;
3. (അന്യോന്യത.) ബലങ്ങൾ 'തമ്മിൽ' ഏറ്റു;
4. (അരസമാസത്തിൽ നിരൎത്ഥം.) രാമൻ 'തന്നുടെ' രാജ്യം;
5. (ഘനവാചി.) 'എത്ര താൻ' പറഞ്ഞാലും;
6. (തിട്ടം.) അവൎക്കു 'തന്നെ' കിട്ടി.

274. 'ഏ' കാരത്തിന്റെ തിട്ടമാത്രാൎത്ഥം ഏതു പ്രതിസംഖ്യക്കുണ്ടു?
'ഏ'കാരത്തിന്റെ തിട്ടമാത്രാൎത്ഥം, 'അത്രെ' എ
ന്നതിന്നും ഉണ്ടു.
ഉ-ം. അവരല്ല ഇവൻ 'അത്രെ'.

275. 'ആ' 'ഇ', 'ഏ' ഇവറ്റിൽനിന്നു ജനിച്ച നപുംസകപ്രതിസം
ജ്ഞകളുടെ പ്രയോഗത്തിൽ എന്തു വിശേഷം ഉണ്ടു?
'ഇ', 'ഏ' എന്നീ ചുട്ടെഴുത്തുകളിൽ ജനിച്ച
നപുംസകപ്രതിസംജ്ഞകൾ നാമങ്ങളെവിശേ
ഷിക്കുന്നതിന്നായി നടക്കും.
ഉ-ം. 'ഇതെ'ന്റെ ജീവനും തരുവൻ; 'ഏതൊ'രുഭാഗ്യവാൻ;
'അതെ'പ്രകാരം.
'അതു' എന്നുള്ളതു അരസമാസത്തിൽ നിരൎത്ഥ
കവും ആകും.
ഉ-ം. വാനരന്മാ'രതിൽ' മുമ്പൻ.

ക്രിയാപ്രയോഗം പൂൎണ്ണക്രിയ.

276. വൎത്തമാനകാലത്തിന്റെ പ്രയോഗം എങ്ങിനെ?

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/106&oldid=183909" എന്ന താളിൽനിന്ന് ശേഖരിച്ചത്