താൾ:CiXIV68b-1.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 101 —

'വെച്ചു' എന്നുള്ള ക്രിയാരൂപം ഇങ്ങിനെ സ
പ്തമിയോടു സഹായമായ്വരും.
ഉ-ം. വഴിയിൽ 'വെച്ചു' കണ്ടു.
ഇപ്രകാരം വിഭക്തികൾക്കു സഹായമായ്വരുന്ന
പദത്തിന്നു 'ഉപപദം' എന്നു പറയാം.

271. വചനങ്ങളുടെ പ്രയോഗത്തിൽ എന്തു വിശേഷം ഉണ്ടു?
1. സംഖ്യാനാമങ്ങളോടു ബഹുവചനത്തിന്നു
പകരം എകവചനം വളരെ നടപ്പു.
ഉ-ം. 'നാലുദിക്കു'; 'ആറാൾ'; 'പലഗ്രാമവും'.
2. വിഭജനവാചകത്തിൽ ബഹുവചനം അ
ല്ല, ഏകവചനം വേണം.
ഉ-ം. തങ്ങൾതങ്ങൾ 'വീട്ടിൽ' പോയി. ഈരണ്ടു 'സൽഫലം'
നല്കിനാർ.

272. പുരുഷപ്രതിസംജ്ഞകളുടെ പ്രയോഗത്തിൽ എന്തു വിശേഷം
ഉണ്ടു? പുരുഷപ്രതിസംജ്ഞകൾ മാനം നിമിത്തമായി
ഏകവചനത്തിനു പകരം ബഹുവചനവും,
ഉത്തമമദ്ധ്യമപുരുഷന്മാൎക്കു പകരം പ്രഥമ പു
രുഷനും, പ്രതിസംജ്ഞകൾക്കു പകരം ശുദ്ധനാ
മങ്ങളും നടക്കുന്നു.
1. ഉ-ം (ഏക: വ: പക: ബഹുവചനം.) 'നോം' കല്പി
ക്കുന്നുണ്ടു;
2. (ഉത്ത: മദ്ധ്യ: പ: പ്രഥമ പുരുഷൻ.) 'താൻ' പറയുന്നതു
ശരി; 3. (പ്രതിസം: പ: ശുദ്ധനാമങ്ങൾ.) 'ഭവാൻ' കല്പിച്ചതിനെ
അനുസരിച്ചു; 'ഇജ്ജനം' വരാതു; 'അങ്ങെ' തൃക്കൈ, 'നിന്തിരു
വടി നിയോഗത്താൽ.

273. 'താൻ' എന്നതിന്നു ഏതു പ്രയോഗങ്ങൾ പറ്റും?

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/105&oldid=183908" എന്ന താളിൽനിന്ന് ശേഖരിച്ചത്