താൾ:CiXIV68b-1.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 98 —

264. പഞ്ചമിയുടെ അവസ്ഥ എന്തു?
പഞ്ചമി സംസ്കൃതത്തിൽ മാത്രം വിഭക്തിയായി
വരുന്നതു; മലയായ്മയിൽ സപ്തമിയുടെ ഭേദം അ
ത്രെ (സപ്തമി+'നിന്നു’ എന്നുള്ള ക്രിയാന്യൂനം.)

265. പഞ്ചമിയുടെ പ്രയോഗം എങ്ങിനെ?
പഞ്ചമിക്കു 1. പുറപ്പാടു, 2. ദൂരത, 3. ജനനം
ഈ മൂന്നു പ്രയോഗങ്ങൾ പ്രധാനം.
1. ഉ-ം. (പുറപ്പാടു.) 'വഴിയിൽനിന്നു' ഒഴിക; 'ആനമേൽ
നിന്നു' ഇറങ്ങി;
2. (ദൂരത.) 'മരത്തിൽനിന്നു' അരക്കാതം ദൂരം;
3. (ജനനം.) 'നാരിയിൽനിന്നു' ജനിച്ചു.

266. ഷഷ്ഠിയുടെ പ്രയോഗം എങ്ങിനെ?
ഷഷ്ഠി, ക്രിയയെ അല്ല, നാമത്തെ മാത്രം ആശ്ര
യിച്ചു കാണുന്ന സമാസരൂപം തന്നെ; 1. ജന
നം, 2. അധികാരം, 3. വിഷയസംബന്ധം എന്നു
ള്ളപ്രയോഗങ്ങൾ മുഖ്യം ആകുന്നു.
1. ഉ-ം. (ജനനം.) 'മരത്തിന്റെ' കായ; 'രാജാവിന്റെ' പുത്രൻ;
2. (അധികാരം.) 'പാണ്ഡവരുടെ' നാടു;
3. (വിഷയസംബന്ധം.) 'ഉറുപ്പികയുടെ' വാക്കു.

267. സപ്തമിയുടെ പ്രയോഗം എങ്ങിനെ?
സപ്തമിക്കു 1. ആധാരം, 2. സ്ഥലചേൎച്ച, 3. ഗമ
നം, 4. കാലം, 5. വിഷയം, 6. ഭയചിന്താദി, 7. താര
തമ്യം, 8. അധികാരം, 9. പ്രകാരം, 10. നിൎദ്ധാരണം
ഈ പത്തു പ്രയോഗങ്ങൾ പ്രമാണം.

1. ഉ-ം. (ആധാരം.) 'ചുമലിൽ' അമ്മയെ എടുത്തു;
'പിഴയാതവങ്കൽ' പിഴചുമത്തി;
2. (സ്ഥലചേൎച്ച.) ആഭരണങ്ങൾ 'മാറിൽ' അണിഞ്ഞു;
'കതവിങ്കൽ' നില്ക്ക;

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/102&oldid=183905" എന്ന താളിൽനിന്ന് ശേഖരിച്ചത്