ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൯
§൧൪൭. നാനാത്വത്തിന്നു. പല-(പലവഴി=നാനാവിധം-പല
വിടത്തും,പലെടത്തും)പലർ,പലതു,പലവു(§൧൨൮)എന്നതു
ണ്ടു- അതിന്നുതാഴെഉള്ളതുചില(ചിലെടുത്തും)ചിലർ, ചിലതു,
ചിലവഎന്നതുതന്നെ—
സംഖ്യകൾ
§൧൪൮. മലയാളസംഖ്യാനാമങ്ങളെചൊല്ലുന്നു—
| ൧.ഒന്നു - - - - - - - - - - | (൩൰,)൩൦. മുപ്പതു |
| ൨.(ഇ) രണ്ടു | ൪൰. നാല്പതു |
| ൩. മൂന്നു | ൫൰ . ഐമ്പതു |
| ൪. നാങ്കു | ൬൰.അറുപതു |
| ൫. അഞ്ചു | ൭൰.എഴുപതു |
| ൬. ആറു | ൮൰. എണ്പതു(എമ്പതു) |
| ൭. ഏഴ | ൯൰. തൊണ്ണൂറു |
| ൮. എട്ട | (൱)൧൦൦.നൂറു |
| ൯. ഒമ്പതു | (൱൮) നൂറ്റെട്ടു- |
| (൰)൧൦. പത്തു | ൧൧൦. നൂറ്റി(ൽ)പത്തു |
| (൰൧)൧൧. പതിനൊന്നു | (൱൰)-(നൂറ്റൊരുപതു)-നൂറ്റ റുപതു |
| (൰൨) ൧൨. പന്തിരണ്ടു | ൨൦൦. ഇരുനൂറു) |
| ൧൩. പതിമൂന്നു | (൨൱). ഇരുന്നൂറു)-). ഇരുനൂറ്റൊ രുപത്തെട്ടു- |
| ൧൪. പതിനാലു(പതിനാങ്കു) | ൩൦൦. മുന്നൂറു- |
| ൧൫. പതിനഞ്ചു | ൪൦൦. നാനൂറു- |
| ൧൬. പതിനാറു | ൫൦൦. അഞ്ഞൂറു |
| ൧൭. പതിനെഴു | ൬൦൦. അറുനൂറു-(അറന്നൂറു.ത.സ.) |
| ൧൮. പതിനെട്ടു- | ൭൦൦. എഴുനൂറു |
| ൧൯.പത്തൊമ്പതു- | ൮൦൦. എണ്ണൂറു |
| (൨൰)൨൦. ഇരുപതു-(ഇരി) | ൯൦൦. തൊള്ളായിരം. |
| (൨൰൧)൨൧.ഇരിപത്തൊന്നു- | ൧൦൦൦(൲)ആയിരം. |