താൾ:CiXIV68ab.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭

എന്നവ്യഞ്ജനങ്ങളിൽഒന്നുസ്വരങ്ങളുടെനടുവിൽനില്ക്കെണ്ടു-സംസ്കൃതാ
ചാരവുംദുൎല്ലഭമായികാണുമാറുണ്ടു-(ദമയന്ത്യെന്നല്ലാതെ-ദ-ന-)

§൭൫. പദാന്തമായഅകാരത്തിന്നുപണ്ടുവകാരംതന്നെ ഉറപ്പു(അ-
വ്-ഇടം-അവിടം-പലവാണ്ടും-മ.ഭ-പലവുരു-കൈ-ന-ചെയ്ത-വാ
റെ-കെ-ഉ-മിക്കവാറും-ഒക്കവെ-പതുക്കവെ-കൂട-വ്-ഏതാനും മ-ഭാ-)-
എങ്കിലുംതാലവ്യാകാരത്തിന്നുയതന്നെവെണ്ടു(തല-യ്-ഉ-ം-ചെ
യ്കയില്ല)-യകാരംഇപ്പൊൾഅധികംഅതിക്രമിച്ചുകാണുന്നു(വെ
ണ്ടയൊ,അല്ലയൊ- വന്നയാൾ)

§൭൬. പാട്ടിൽ അകാരംപലതുംലയിച്ചുപൊകും—

അ — അ = അറികമരെശ്വര-മ-ഭാ- വരുന്നല്ലൽ

അ — ഇ = അല്ലിഹ-ആയുള്ളിവൻ-(കെ-രാ.)

അ — എ = ചെയ്കെന്നുഒൎക്കെടൊ

അ — ഏ = ഇല്ലെതുമെ(പ-ത.)

അ — ഐ = ഇല്ലൈക്യം(കൈ-ന.)

അ — ഒ = വിൽമുറിഞ്ഞൊച്ച(അ-ര)

§൭൭. ഇ-ൟ-എ-ഏ-ഐ-എന്നതാലവ്യസ്വരങ്ങളുടെതുണയ
കാരംതന്നെ(വഴി-യരികെ)-ഇ-യി-എന്നതിന്നുചിലപ്പൊൾദീൎഘയൊ
ഗംകൊള്ളിക്കാം(നൊക്കീല്ലല്ലോ-മ-ഭാ.=നൊക്കിയില്ല-ചൊല്ലീല്ലയൊ)-

§൭൮. അരയുകാരത്തിന്നുഎതുസ്വരംഎങ്കിലുംപരമാകുമ്പൊൾനില്പി
ല്ല(അവന്നല്ല-എനിക്കില്ല-കണ്ടെടുത്തു)-നിറയുകാരംതുടങ്ങിയഒ
ഷ്ഠ്യസ്വരങ്ങളുടെതുണയൊവകാരംതന്നെ (തെരു-വും-പൂവും,ഗൊമാ
യുവും-തിരുവെഴുത്തു)-ചിലതിൽരണ്ടുനടപ്പുണ്ടു-(അതുവും-അതും-​െ
പാകുന്നുവൊ-പൊകുന്നൊ- കണ്ടുവെന്നു-(കെ-രാ)-കണ്ടെന്നു-വരുന്നു
വെങ്കിൽ-വരുന്നെങ്കിൽ-

§൭൯. ഋകാരംസ്വരങ്ങളിൽപരമാകുന്നതിൻ്റെദൃഷ്ടാന്തങ്ങൾആ
വിതു—

അ — ഋ-മറ്റുള്ളൃതുക്കളും (കൃ-ഗാ.)

ഉ — ഋ- അങ്ങൃഷി-കെ-രാ- നാലൃണം. മ.ഭാ.

3

"https://ml.wikisource.org/w/index.php?title=താൾ:CiXIV68ab.pdf/45&oldid=191412" എന്ന താളിൽനിന്ന് ശേഖരിച്ചത്