താൾ:CiXIV68ab.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬

യാലുംനാലാമതുസ്വരനിമിത്തവുംഅഞ്ചാമത്‌രണ്ടുഹെതുക്കളാലുംദീൎഘ
മാകുന്നവ-ശെഷംമൂന്നുംഹ്രസ്വങ്ങൾതന്നെ-

§൭൧. ഈചൊന്നതുഏകദെശംയുരൊപഭാഷകളെഅനുസരി
ച്ചിട്ടുള്ളതുസംസ്കൃതത്തിലുംതമിഴിലുംഅധികസൂക്ഷ്മമായിട്ടുള്ളപ്ര
യൊഗംകൂടെഉണ്ടു—മാത്രഎന്നതുഒരുനൊടിആകുന്നു—അതിൽ
ഹ്രസ്വസ്വരംഒരു മാത്രയുംദീൎഘം രണ്ടുംഐ, ഔ ആകുന്നപ്ലുതം
മൂന്നുമാത്രയുംഉള്ളവഎന്നുചൊല്ലുന്നു—അരയുകാരവുംവ്യഞ്ജ
നങ്ങളുംഒരൊന്നുഅരമാത്രയുള്ളവഅത്രെ-

§൭൨. വ്യഞ്ജനങ്ങൾഅധികം കൂട്ടിചൊല്ലുന്നതുശുദ്ധമലയായ്മ
യിൽഅല്ല സംസ്കൃതത്തിൽമാത്രംവിഹിതമാകുന്നു— അതുകൊ
ണ്ടുഈവകപദാംഗങ്ങൾ്ക്കമലയാളതത്ഭവങ്ങളിൽതേപ്പുവരുന്നു
(പങ്ക്തി- പന്തി- മാണിക്യം-മാണിക്കം)സ്വരംചെൎത്തുവ്യഞ്ജ
നങ്ങളെവെർപ്പിരിക്കിലുംആം(ദുൎയ്യൊധനൻ- ദുരിയൊധനൻ
മ. ഭാ- വൎഷിച്ചു-വരിഷിച്ചു-ശുല്കം-ഉലകു- ശാസ- ആൎദ്ര-തിരു-
വ്- ആതിര)- അഗ്നി-അക്കിനി(മ.മ.)-

§൭൩. ചിലവാക്കുകളിൽദീൎഘസ്വരത്തൊട്എകവ്യഞ്ജനം-ഹ്ര
സ്വസ്വരത്തൊട്‌വ്യഞ്ജനദ്വിത്വംഇങ്ങിനരണ്ടുപക്ഷങ്ങൾകാ
ണുന്നു-(ഓച-ഓശ-ഒച്ച-ഒല്ല-ഓല-ഇല്ല-ഈല-എടുത്തു
കൊള്ളു-എടുത്തൊളു-പുഷ്യം-പൂയം-അക്കൊൽ-ആകൊൽ-
വേഗം-വെക്കം-) രണ്ടിലുംമാത്രാസംഖ്യഏകദെശംഒക്കു
ന്നു—

സന്ധി

സ്വരസന്ധി—

§൭൪. സംസ്കൃതത്തിൽഉള്ളതുപൊലെമലയാളത്തിൽസംഹിതാ
ക്രമംകാണ്മാനില്ല— രണ്ടു പദങ്ങളിലെസ്വരങ്ങൾതങ്ങളിൽകൂടു
ന്നെരത്തു(മഹാ-ഈശ്വരൻ-മഹെശ്വ-സൂൎയ്യ-ഉദയം-സൂ
ൎയ്യൊദയം)എന്നപൊലെസ്വരയൊഗംഉണ്ടാകയില്ല—ഒന്നു
കിൽപദാന്തമായസ്വരംലയിച്ചുപൊകുന്നു— അല്ലായ്കിൽയ-വ-

"https://ml.wikisource.org/w/index.php?title=താൾ:CiXIV68ab.pdf/42&oldid=191405" എന്ന താളിൽനിന്ന് ശേഖരിച്ചത്