താൾ:CiXIV68ab.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫

ആയ്ക്കാണും-(നാഡി-നാഴി-ദ്രമിഡം- തമിൖ- സീഹളം-ൟഴം- അ
നുഷം-അനിഴം- ക്ഷയം-കിഴയം-വൈ-ശ.)ണകാരത്തിൽനി
ന്നുംജനിക്കും-(കാഴ്ച- കാണ്ച, തമിൖ കാട്ചി) യകാരത്തൊടും
സംബന്ധംഉണ്ടു(മക്കത്തായം-ഴം-ആളിഎന്നതിൽനിന്നുആയ്മ
ആഴ്മ-)—

§൬൭. ളകാരംസംസ്കൃതത്തിൽലകാരത്തിൽനിന്നുണ്ടാ കും-(മലം-കൊ
മലം,കൊമളം-)- അതു ട-ഡ-എന്നവറ്റിന്നുംപകരംനില്ക്കും(§൪൨)ഖഡ്ഗം-
ഖൾ്ഗം-ണ-ഴ-കാരങ്ങളൊട്സംബന്ധം(§൫൨-൬൬)

§൬൮ a പദാദിയിൽളകാരംഇല്ല-(എങ്കിലും മഹാളൊകർ, ളൊക
ർഎന്ന്ഒരുപക്ഷംഉണ്ടു— പിന്നെ ക്ര-ൎക്കാദികളിൽ റകാരംവരു
മ്പൊലെ(൬൦. b.)ക്ലാദികളുടെതത്ഭവങ്ങളിൽളകാരംനടക്കും-ഉ-ം
കിളെചം(ക്ലെശം) ചുക്കിളം-(ശുക്ലം)-

§൬൮b അൎദ്ധളകാരംദ്വിത്വഖരങ്ങളുടെമുമ്പിൽലയിച്ചുപൊകും
(മക്ക(ൾ)ത്തായം.കൾ്ക്ക- കക്ക-§൬൫.)- ൖകാരവുംകൂട അങ്ങി
നെതന്നെ-(കമിഴ്ക്ക-കമിക്ക- കമിച്ചു-കമിഴ്ത്തി-കമുത്തി-കെ-രാ-
ഊഴ്ക്ക-ഊക്ക- പോഴ്തു-പോതു.)

പദാംഗങ്ങൾ

§൬൯. ഒരൊരൊപദത്തിൽഎത്രസ്വരങ്ങൾഉണ്ടെന്നാൽഅത്രപ
ദാംഗങ്ങൾഉണ്ടു-അതിൽസ്വരാന്തമായതുതുറന്നപദാംഗം(ആ-
താ-പൊ)- വ്യഞ്ജനാന്തമായതുഅടെച്ചപദാംഗം(മൺ,മുൻ,ക
ൽ, കാർ, വാൾ,കീൖ) ചെയ്യുന്നു-എന്നതിൽ(ചെൕ-യുൻ-നു)മൂ
ന്നുപദാംഗങ്ങൾഉണ്ടു-അതിൽനടെത്തവഅടെച്ചവ,പിന്നെതു
തുറന്നതു—

§൭൦. പദാംഗംദീൎഘംഎന്നുചൊല്ലുന്നതുഅതിലെസ്വരംദീ
ൎഘംഎന്നുവരികിലും(ചാ-മീൻ-)അതിൻ്റെതുടൎച്ചയിൽരണ്ടുവ്യ
ഞ്ജനങ്ങൾകൂടുകിലുംതന്നെ(മിന്നു-മിൻ-നു)ശെഷമുള്ളതുഹ്ര
സ്വപദാംഗം- ആകയാൽ പ്രത്യുപകാരാൎത്ഥംഎന്നതിൽ

( പ്ര ത്യു കാ രാ ൎത്ഥം — ഒന്നാംപദാംഗംതുടൎച്ച
"https://ml.wikisource.org/w/index.php?title=താൾ:CiXIV68ab.pdf/41&oldid=191403" എന്ന താളിൽനിന്ന് ശേഖരിച്ചത്