താൾ:CiXIV68ab.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧

൪൨.൪൩.൫൬.൬൬. ശാസ്താ- ചാത്തൻ- സ്വാതി- ചൊതി- ശുഷ്കം- ചു
ക്കു, കാഷ്ഠം, കാട്ടം- കുഷ്ഠം, കുൖട്ടം- വിഷ്ണു, വിണ്ണു- ഹംസം, അന്നം-
കംസൻ,കഞ്ചൻ)

§൪൭- വിശെഷാൽ പദാദിസകാരംമുതലായതുലൊപിച്ചുപൊകും-
(സഹസ്രം-കൎണ്ണാടകം സാവിരം-ആയിരം- സീസം,ൟയം-സീ
ഹളം,ൟഴം- സന്ധ്യ, അന്തി)— അതുപൊലെ ശ്ര §൪൦- പി
ന്നെഹകാരം(ഹിതം- മാലോകൎക്കിതം- മാ-ഭാ- ഹാരം- മാറത്തു​െ
ചരുന്നൊരാരം-കൃ-ഗാ- കാഹളം-കാളം-​ ആഹ്നികം- ആന്യംഗ്രഹ
ണി-കിരെണി)-

§൪൮- ഇപ്പൊഴൊ ശ-സ- ഈരണ്ടുചിലമലയാളവാക്കുകളിലുംനുഴ
ഞ്ഞിരിക്കുന്നു(§൪൧)- ഷകാരംഴകാരത്തിന്നുവെണ്ടികാണുന്നതും
ഉണ്ടു-(ഊഷത്വം, ഊഴർ- മൂഷിയുക)- ഹകാരം ഒഹരി മുതലാ
യതിൽഅറവിപാൎസികളിൽനിന്നുംഉണ്ടായതു—

അനുനാസികങ്ങൾ

§൪൯- അനുനാസികങ്ങൾ മൃദൂച്ചാരണമുള്ളഖരങ്ങളൊടുചെൎന്നുവ
രുന്നപലദിക്കിലുംഖരത്തിന്നു തൻ്റെ തൻ്റെ പഞ്ചമദ്വിത്വംവിക
ല്പിച്ചുവരുന്നു—

ംക- ങ്ങ (മൃഗം-കൾ, മൃഗങ്‌കൾ, മൃഗങ്ങൾ സിംഹം-ചിങ്കം, ചിങ്ങം
ചെങ്ങലം, കുളങ്ങര)-
ഞ്ച-ഞ്ഞ (നെഞ്ചു-നെഞ്ഞു- കടിംചൂൽ- കടിഞ്ഞൂൽ- അറിഞ്ചു-
അറിഞ്ഞു—
ണ്ഡ- ണ്ണ (ദണ്ഡം-ദണ്ണം)- ഇവ്വണ്ണം നിന്ദ, കുഡുംബംഎന്നവ
ഉച്ചാരണത്തിൽനിന്നുകുഡുമ്മംഎന്നുപൊലെ)-
ന്തു - ന്നു (വന്തു- വന്നു- പരുന്തു- പരുന്നു)-
ന്ദ - ന്ന (ചന്ദനം- തത്ഭവത്തിൽ-ചന്നനം- വൈ- ശ)
ംബ- മ്മ (അംബ-അമ്മ.)സംബന്ധിച്ചു- തമ്മന്തിച്ചു വൈ. ശ-
സമ്മന്തി)
ൻറ - ന്ന (എൻറാൻ- രാ.ച-എന്നാൽ-മൂൻറു-മൂന്നു-ഇൻറു-ഇന്നു)
"https://ml.wikisource.org/w/index.php?title=താൾ:CiXIV68ab.pdf/33&oldid=191383" എന്ന താളിൽനിന്ന് ശേഖരിച്ചത്