താൾ:CiXIV68ab.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക— കാരം, തക്കം എന്നവറ്റിൽ ഖരം പ്രകാരം എന്നതിൽ മൃദു
ച — ചരണം, അച്ചു അരചൻ
ട — ടങ്കം , നട്ടു അടങ്ങു
ത — തപം , പത്തു പതം
പ — പരം , തപ്പു അപരം

§൩൭. കകാരം തത്ഭവപദങ്ങളിൽസവൎണ്ണങ്ങൾ്ക്കുപകരംനില്ക്കുന്നു-
(ശംഖ്-ചങ്കു, ഗൃഹം-കിരിയം, ഘനം- കനം, ക്ഷെമം-കെമം, പക്ഷം-
പക്കം)-

§൩൮. മൃദൂച്ചാരണംനിമിത്തംപദമദ്ധ്യത്തിലെകകാരത്തിന്നു(§൩൬)
ഒരൊലയവുംമാറ്റവുംവരുന്നു(മുകൾ-മൊൾ-ചകടു-ചാടു- പകുതി-
പാതി- അരികത്തു- അരിയത്തു, പിലാവിൻഅക-അവ. പുരു
ഷകാരം-പുരുഷാരം-പൂജാകാരി- പൂജാരി -വെണാട്ടുകര-വെ
ണാട്ടര- ആകും- പൊകും- ആം- പൊം- മഹാകാളൻ- മഹാളൻ)- ചില
വകാരങ്ങളും കകാരമായിചമയും-(ചുവന്ന-ചുകന്ന- സെവ-ചെക)

§ ൩൯. ചകാരം സവൎണ്ണങ്ങൾ്ക്കുംഊഷ്മാക്കൾ്ക്കുംപകരംആയ്‍വരും(ഛായ-
ചായം, ജലം-ചലം, ഝടിതി- ചടിതി- ശ്രാദ്ധം,ചാത്തം- ശ്ലാഘ്യാർ,
ചാക്കിയാർ,ഷഡംഗം-ചടങ്ങു,സെവകർ-ചെകവർ,നസ്യം-നച്ചിയം,
ക്ഷാത്രർ- ചാത്തിരർ; ക്ഷാരം-ചാരം, തക്ഷൻ- തച്ചൻ,പിന്നെദ്യൂ
തം-ചൂതു, ആദിത്യൻ-ഉദയാദിച്ചപുരം)-

§൪൦. ഇ, എ- എന്ന താലവ്യസ്വരങ്ങളുടെശക്തിയാൽ തകാരവും
ചകാരമായ്‍വരും-(തെള്ളു-ചെള്ളു, ചിത്തനാഗം-തുത്ഥനാകം-പ
രിതു-പരിചു)-പിത്തള-പിച്ചളാ-കൎണ്ണാടകത്തിൽപൊലെ ക
കാരത്തൊടും മാറുന്നുണ്ടു(ചീര-തമിൖ-കീര- ചെരം-കെരളം- തൃ
ക്കെട്ട-ജ്യെഷ്ഠ)- പദാദിചകാരംലൊപിച്ചതുംഉണ്ടു(ചിറകു-ഇറകു.
ശ്രെണി-ഏണി- ജ്യെഷ്ഠ- ഏട്ട- ശ്രവിഷ്ഠ- അവിട്ടം- ശ്രവണം-
ഒണം-

§൪൧. പദമദ്ധ്യത്തിൽമൃദൂച്ചാരണം നിമിത്തം (§൩൬) ശകാ
രംഅതിക്രമിച്ചുകാണുന്നു(അരചു-ശു- പരിച-പലിശ- സൂചി-തൂശി-

2.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68ab.pdf/29&oldid=191374" എന്ന താളിൽനിന്ന് ശേഖരിച്ചത്