താൾ:CiXIV68ab.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്കുന്നു-(ഉപചാരം-ഒശാരംയവനകർ-ചൊനകർ-വാഴുന്നവൻ-വാഴു​െ
ന്നാൻ- കച്ചവടം- കച്ചൊടംശിവപുരം-ചൊവരം-സ്വാതി- ചൊതി)

§൩൨. ഔകാരംശുദ്ധമലയാളത്തിൽഇല്ലഎന്നുതൊന്നുന്നു(അ
വ്വണ്ണം- ഔവ്വണ്ണം- ആവനം- ഔവ്വനം, കമുങ്ങു, കഴുങ്ങു-കൌ
ങ്ങു) എന്നവറ്റിൽ അത് ഒഷ്ഠ്യങ്ങളുടെമുമ്പിലെഅകാരത്തി
ൻ്റെവികാരം-

അനുസ്വാരവിസൎഗ്ഗങ്ങൾ

§ ൩൩. അനുസ്വാരംമലയായ്മയിൽനാസിക്യമായസ്വരമല്ല-
അൔഎന്നതിന്നുപകരമെ ഉള്ളു-അതിൻവിവരംവ്യഞ്ജനങ്ങ
ളിൽകാണ്ക(§൮൫)-

§൩൪. വിസൎഗ്ഗം ചിലസംസ്കൃതവാക്കുകളിൽശെഷിച്ചു(നമഃ, ദുഃഖം).
അതുനാട്ടുഭാഷയിൽഇല്ലായ്കയാൽഅന്തഃപുരംഎന്നതുചിലൎക്ക
അന്തപ്പുരമായി-

§ ൩൫. തമിഴിൽനടക്കുന്നஃ എന്നആയ്തംമലയാളത്തിലുംഉ​െ
ണ്ടന്നുചിലർവാദിക്കുന്നു— അതുപണ്ടുണ്ടായിരിക്കുംഇപ്പൊൾ
അതിൻ്റെഉച്ചാരണംമാഞ്ഞുപൊയി-വിസൎഗ്ഗത്തിൽഎന്നപൊ
ലെ ദ്വിത്വം മാത്രം അതിൻ്റെകുറിയായിശെഷിച്ചിരിക്കുന്നു-
(ഒരൊസ്തുതികളിൽഅകാരാദിയായി൧൩സ്വരങ്ങൾഅതാത
ശ്ലൊകാരംഭത്തിൽകാണുന്നതിങ്ങനെ- അയ്യൊ- ആവൊളം-
ഇഛ്ശ-ൟരെഴു-ഉള്ളം-ഊതും- എൺ-ഏണാങ്കൻ- ഐമ്പാ
ടി- ഒന്ന- ഓരൊ-ഔവന- അക്കഴൽ-- അല്ലെങ്കിൽ പച്ച-
പാൽ- പിച്ച- പീലി-പുഞ്ചിരി-പൂതന -പെരും-പേടി-
പൈതൽ- പൊൻ-പോയി-പൌരുഷം- ഇപ്പാർ)-

വ്യഞ്ജനവിശെഷങ്ങൾ

ഖരങ്ങൾ

§ ൩൬. മലയായ്മയിൽതമിഴിൽഎന്നപൊലെഅഞ്ചുഖരങ്ങൾ്ക്കുംപദാ
ദിയിലുംദ്വിത്വത്തിലുംമാത്രംഉറച്ചുള്ളഉച്ചാരണംഉണ്ടു-പദമദ്ധ്യത്തി
ൽമൃദുക്കളെപൊലെഉച്ചരിച്ചുകെൾ്ക്കുന്നു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV68ab.pdf/26&oldid=191369" എന്ന താളിൽനിന്ന് ശേഖരിച്ചത്