താൾ:CiXIV68ab.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§൧൭. പദാന്തമായ‌ഉകാരംരണ്ടുവിധംഒന്നുനിറയുകാരം(മുറ്റു
കാരം)-ഉ-ം-ശിശു-തെരു-മറ്റെത് അരയുകാരം(ഉകാരക്കുറു
ക്കം)സകലസ്വരങ്ങളിലുംലഘുവായുള്ളത്-അതുകൊണ്ടുആയ
തിനെനിത്യംഎഴുതുമാറില്ല(കൺ,കണ്ണു,കണ്ണ,കണ്ണ്— നാൾ,
നാളു, നാള്)-തെക്കർഅത്അകാരമായിട്ടുഉച്ചരിച്ചുംപൊ
യിരിക്കുന്നു-അത്‌തെറ്റെന്ന്ഒരൊരൊസമാസത്താലുംപുരാ
ണഗ്രന്ഥങ്ങളുടെനടപ്പിനാലുംനിശ്ചയിക്കാം- (ഉ-ം- ആർ-ആ
ര്- ആരുപൊൽ- നാൾ-നാളുകൾ-മെൽ-മെലുവെന്നു-മ-ഭാ-
കെട്ട്-കെട്ടുകഥഇത്യാദി)- മീത്തൽതൊട്ടു കുറിക്കുന്നത വട
ക്കെചിലദിക്കിലുംതുളുനാട്ടിലുംമൎയ്യാദആകുന്നു-(കണ്ണ് പൊ
ന്ന്)—

§൧൮. ഉകാരവും (§൧൬) രലറ ഈമൂന്നിന്നുംശബ്ദാദിയിൽഉ
ച്ചാരണാൎത്ഥമായിമുന്തിവരുന്നു ലൊകം-ഉലൊകം, ഉറുപ്പി
ക, രൂപ്പിക- ചിലപ്പൊൾആദിയായഉകാരംകെട്ടുപൊയി
(ഉവാവ്-വാവു-ഉലാവുക-ലാവുക)

§൧൯. ര-ല-ആദിയായപദങ്ങൾചിലതിൽദീൎഘസ്വരംരണ്ടു
ഹ്രസ്വങ്ങളായിപിരിഞ്ഞും-രാ അര- രൂ ഉരു- രെ ഇര- ലൊ
ഉല-എന്നിങ്ങിനെഭിന്നിച്ചുംപൊകും (ഉ-ം-രാജാ അരച
ൻ-ലാക്ഷാ അരക്കു- രൂപം ഉരുപം,ഉരുവു- രെവതി,ഇ
രവതി-ലൊകം ഉലകം-ഉലകു-രൂമി ഉറുമി- എനിക്ക- ത
നിക്ക- എന്നവറ്റിൽഇകാരംതന്നെബന്ധസ്വരം-നമുക്കു-നി
ണക്ക്-എന്നവറ്റിൽഉകാരവുംഅകാരവുംഅതുപൊലെപ്ര
യൊഗിച്ചുകാണുന്നു-

§൨൦. ഇ-ഉ-എന്നവ-ട-ല-റ-ള-ഴ- മുതലായതിൻ്റെ മു
മ്പിൽനില്ക്കുമ്പൊൾ പിന്നത്തെ അകാരം കലൎന്നു വന്നിട്ടു-എ-ഒ-
എന്നഒച്ചകളൊളം ദുഷിച്ചുപൊകുന്നു-(ഇടം-എടം-ഇര-എ
ര-ഇടപം, എടപം-പുടവ പൊടവ-ഉറപ്പു, ഒറപ്പു-ഇളയ,
എളയ-)ഈവകയിൽധാതുസ്വരം തന്നെ പ്രമാണം ചിലതിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68ab.pdf/21&oldid=191360" എന്ന താളിൽനിന്ന് ശേഖരിച്ചത്