താൾ:CiXIV68ab.pdf/166

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൮

നടപ്പു—

പൊറ്റി-കാണികൾ— താന്തൊന്നി,മാറ്റി(മാറ്റിത്വം)-മണ്ക്കു
ത്തി, മരങ്കയറി, ചെമ്പുകൊട്ടി, ഞെരിപ്പൂതി, കൊട്ടമുട്ടി,കൊ
ടഞ്ചി, നാടൊടി, നായാടി, കള്ളാടി, കൂത്താടി, തിന്നി, ചൂഴി,
മാങ്ങനാറി, നൂറ്റിക്കൊല്ലി (രാ.ച.)വാതങ്കൊല്ലി,ൟര​െ
ങ്കാല്ലി, ആളക്കൊല്ലി, മുറികൂട്ടി, ഉച്ചമലരി, കാനനപൂകിക
ൾ,കുന്നുവാഴികൾ,അമ്പലംവിഴുങ്ങി-കൂലിക്കുകുത്തികൾ,
കെ.ഉ- ആളി(§൧൮൮)-ൟരായി—

§൨൭൧. അൻ- ഇ-ഈ രണ്ടു വകനാമവിശെഷണത്തിന്നുംകൊള്ളാം-
(ഉ-ം.൧., നരയൻകിഴങ്ങു—പതിയൻശൎക്കര—ചിരിയൻഒല—പുളി
യൻ വാഴ-

൨., ഞാലിക്കാതു—കുത്തിക്കാതു-കെ. രാ.)

§൨൭൨. സംസ്കൃതത്തിൽ-തൃ- താ- എന്ന കൃദന്തം അധികംനടക്കുന്നു-
(-കൎത്താ, ഭൎത്താ,വിധാതാ-ദാതാ-സ്രഷ്ടാ-മൊക്താ)

മറവിന

§൨൭൩. മുൻപറഞ്ഞക്രിയാപദംഅല്ലാതെക്രിയയുടെഅൎത്ഥത്തെ
നിഷെധിക്കുന്നഒരുമറവിനയുംഉണ്ടു- അതുസാമാന്യെനനടക്കാത്ത
ത്എങ്കിലുംദ്രമിളഭാഷകൾ്ക്കഎല്ലാംപണ്ട്ഉള്ളതാകുന്നു-

§൨൭൪. അതിൻ്റെപ്രധാനരൂപംഭാവിആകുന്നു-ഇങ്ങനെവരൂ,
പോരൂ എന്നവറ്റെനിഷെധിപ്പാൻവരാ,പോരാഎന്നവഉ
ണ്ടു-ഈഭാവിഅബലക്രിയകളിൽഅധികംകെൾ്ക്കും.(ഉ-ം- പഴഞ്ചൊ
ല്ലിൽആകാ,പൊകാ,ചാകാ,തൂങ്ങാ,നീങ്ങാ,കാണാ,കിട്ടാ,തൊ
ന്നാ,— പാട്ടിൽതൊഴാ, വെൎവ്വിടാ,ദഹിച്ചീടാ-അറിയാ,പറയാ,വരാ,
തരാ, എന്നത്ഒഴികെവാരാ, താരാ(കൃ. ഗാ.)എന്നുദീൎഘംകൂടിവന്ന
വയും- ഇല്ല, അല്ല,വെണ്ട എന്നിങ്ങിനെ കുറുകിപൊയവയുംഉണ്ടു-
(൨൬ §) -

§൨൭൫. ബലക്രിയകളുടെ കുറിപുരാണമറവിനയിൽനില്ക്കാത്തതു-
ഉ-ം- പടനില്ലാ-(മ. ഭാ.)കെളാ (കെ-രാ-)പൂവാ,ഒവ്വാ-(കൃ. ഗാ)—

"https://ml.wikisource.org/w/index.php?title=താൾ:CiXIV68ab.pdf/166&oldid=191640" എന്ന താളിൽനിന്ന് ശേഖരിച്ചത്