താൾ:CiXIV68ab.pdf/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൭

൧., യി— എന്നതിന്നു- ൕ— വരും(പൊയ്ചുടും- ആയ്ക്കൊണ്ടു)-

൨., അരയുകാരംസ്വരംപരമാകിൽലൊപിച്ചുംപൊം
(വന്നെടുത്തു-)

൩., സംക്ഷെപങ്ങളുംഉണ്ടു—

പിൻവരുന്നക്രിയകളൊട്(വാഴിച്ചുകൊള്ളു-ച്ചോളു-
വായിച്ചുകൂടാ- ച്ചൂടാ, തന്നുവെച്ചു-ന്നേച്ചു,കൊണ്ടരിക.
മ.ഭാ.)§൮൬.

മുൻവരുന്നനാമങ്ങളൊടു(അങ്ങുപട്ടു-ങ്ങൊട്ടു,വഴിയെ
നെക്കി-വൈയൊക്കി, എങ്കൽനിന്നു-എങ്കന്നു)§൧൨൬.

§൨൨൬. മുൻവിനയെച്ചത്തിന്നുസംസ്കൃതത്തിൽ ക്ത്വാന്തംല്യബന്തം
എന്നുപെരുകൾആകുന്നു(ഉ-ം.ഉക്ത്വാ- വചിച്ചിട്ടു, കൃത്വാ, നത്വാ,-
ആകൎണ്ണ്യ—കെട്ടിട്ടു, ആഗമ്യ)—ഈരൂപംചിലമലയാളക്രിയകൾ്ക്കും​ൈ
വദ്യശാസ്ത്രത്തിൽദുൎല്ലഭമായിവന്നുകാണുന്നു-(ഇടിത്വാ-​െ
പാടിത്വാ-)

§൨൨൭. പിൻവിനയെച്ചം-രണ്ടാം ഭാവിയിലെ-വു-പ്പു-എന്നവ​െ
റ്റാടു-(ആൽഎന്നൎത്ഥമുള്ള) ആൻആകുന്നപ്രത്യയംചെൎക്കയാൽ
ഉണ്ടാകുന്നു-

൧., അബലക്രിയകളിൽചിലതിൽ൨രൂപംഉണ്ടു- ആകുവാൻ,
ആവാൻ-പൂകുവാൻ- പൂവാൻ-നല്കുവാൻ-പുല്വാൻ.ശൈ.പു-
വൈകുവാൻ,വൈവാൻ-കെ.രാ—— കുറയുവാൻ-വെ.ച.
കുറവാൻ. മ.ഭാ. തികവാൻ- അറിവാൻ- വീവാൻ, വീയു
വാൻ- കൊല്ലുവാൻ,കൊല്വാൻ,വെല്വാൻ-പുകഴുവാൻ,
പുകഴ്വാൻ.കൃ.ഗാ- കാണുവാൻ, കാണ്മാൻ(കാഴ്മാൻ)-ഉണ്മാ
ൻ, തിന്മാൻ- പൂണുവാൻ (പൂണ്മതിന്നു)

൨., വകാരംചിലപ്പൊൾകെട്ടുപൊകും—വരുവാൻ,വരാൻ-ചാടാ
ൻ.പ.ത.വണങ്ങാൻ.കൃ.ച.

൩., ബലക്രിയകളിൽ- ൨൧൧.ആമതിൽചൊല്ലിയവ-ആക്കുവാ
ൻ, തിക്കുവാൻ, ഇളക്കുവാൻ-ശെഷമുള്ളവമരിപ്പാൻ,

"https://ml.wikisource.org/w/index.php?title=താൾ:CiXIV68ab.pdf/145&oldid=191600" എന്ന താളിൽനിന്ന് ശേഖരിച്ചത്