താൾ:CiXIV68a.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 87 —

വരായ്വാൻ, വരുത്തായ്വാൻ പറ്റായ്വാൻ. മ. ഭാ. വീഴായ്വാൻ. (വീഴായുവാൻ. കൃ.
ഗാ. (അറിയായ്വാൻ.

3.) Adjective future Participle (Dative) ഭാവിയുടെ പേരെച്ച
ചതുൎത്ഥി.

വരായ്വതിന്നു (=വരായ്വാൻ) ചാകായ്വതിന്നു-അടായ്വതിന്നു. മ. ഭാ. (=അടുക്കാ
യ്വാൻ) കൊടായ്വതിനു-രാ. ച.

ഇത പാട്ടിൽ പിൻവിനയെച്ചമായുള്ളതു.

287. Abstract Nouns ഇനി ഭാവനാമങ്ങൾ:—

1.) വരായ്ക, (തൃ) ചെയ്യായ്കയാൽ, മരിയായ്ക കൊണ്ടു (ചാണ)

2.) ആകായ്മ (266. 7. കായ്ക്കായ്മ.)

3.) ഇല്ലായ്ത്തം (259).

288. IX. Sanscrit forms സംസ്കൃതത്തിൽ മറവിന ഇല്ല-പറഞ്ഞ
തും അവിചാൎയ്യ പുറപ്പെട്ടു (കേ. ര.) എന്നിങ്ങനെ ചൊല്ലിയതു വിചാരിയാ
തെ എന്ന രൂപത്തൊടു ഒക്കും താനും.

IX. ക്രിയോല്പാദനം.

Formation of Verbs.

289. 1. Malayalam Verbs ക്രിയാ പ്രകൃതികളായി നടക്കുന്ന
ധാതുക്കൾ എത്രയും ചുരുക്കം തന്നെ. ധാതുക്കൾ്ക്ക വെവ്വേറെ പ്ര
ത്യയങ്ങൾ വന്നതിനാൽ, ഇപ്പോഴത്തെ ക്രിയാനാമങ്ങളും, അവ
റ്റാൽ പുതുക്രിയകളും ഉണ്ടായി (195).

290. a. Frequentatives ങ്ങു-പ്രത്യയത്താൽ നാനാത്വവും പു
നരൎത്ഥവും ജനിക്കുന്നു (ഉ-ം-മിനുങ്ങു, പലവിധത്തിലും പിന്നെ
യും പിന്നെയും മിന്നുക എന്നത്രെ)-ആകയാൽ ഈ ജാതി സമ
ഭിഹാരക്രിയകൾ തന്നെ.

ഞള്ളു, ഞളുങ്ങു-ചൂളു, ചുളുങ്ങു-പാളു, പളുങ്ങു.

അതുപോലെ-എന-ആകുന്ന നടുവിനയെച്ചം (311) ചേ
ൎക്കയാൽ വലിങ്ങന, ചെറുങ്ങന, നെടുങ്ങന, പെരുങ്ങന മുതലായ ക്രിയാവി
ശേഷങ്ങൾ ഉണ്ടാകും.

291. b. Intensives ഭൃശാൎത്ഥം ഉള്ള വൎണ്ണനക്രിയകൾ്ക്ക ഉദാ
ഹരണങ്ങൾ:

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/99&oldid=182234" എന്ന താളിൽനിന്ന് ശേഖരിച്ചത്