താൾ:CiXIV68a.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 77 —

ഞാൻ, നാം — പൊകട്ടെ — അവൻ, അവർ വരട്ടെ.
അത് — ഇരിക്കട്ടെ — (അസ്തു-സംസ്കൃ).

(ഇതു-ഒട്ടു-എന്ന ഒരു തമിഴ്‌ക്രിയയാൽ ഉണ്ടായ്ത് എന്നു തോന്നു
ന്നു-പോക ഒട്ടു=പോകട്ടു എന്നിങ്ങിനെ.)


VI. സംഭാവനാദികൾ.

Conditional, Concessive etc.

245. a. 1st Conditional ഒന്നാമത്തെ സംഭാവനാരൂപം
മുൻ വിനയെച്ചത്തോട് (225) — ആൽ — പ്രത്യയം ചേൎക്കയാ
ൽ ഉണ്ടാം.

ആയാൽ (ആയിനാൽ-ആനാൽ)

ചെയ്താൽ-ഊതിയാൽ (ഈടിനാൽ)

പുക്കാൽ . . . കൊടുത്താൽ

മുൻ വിനയെച്ചം താൻ എങ്കിലും, ഏകാരം കൂടീട്ടെങ്കിലും സം
ഭാവനയുടെ അൎത്ഥമുള്ളതു തന്നെ.

246. 1st Concessive ആയ്തിനോടു-ഉം- ചേൎത്താൽ, അനു
വാദകം ആയ്തീൎന്നു.

ആയാലും, ചെയ്താലും, കൊടുത്താലും.

അതും നിമന്ത്രണമായ്വരും (അറിഞ്ഞാലും=അറിക), (Precative)

പിന്നെ മുൻവിനയെച്ചത്തോടു തന്നെ ഉം-എങ്കിലും, ഇട്ടും- എ
ങ്കിലും ചേൎത്താൽ, അനുവാദകമായി.

247. b. 2nd Conditional രണ്ടാമത്തെ സംഭാവന പു
തിയ നടുവിനയെച്ചത്തിൽ (242) അകാരത്തെ തള്ളി-ഇൽ-പ്ര
ത്യയം ചേൎത്താൽ ഉണ്ടാം.

ആകിൽ, നോകിൽ, വരികിൽ, ചൊല്കിൽ. (ചെല്ലുകിൽ) വെക്കിൽ
(വൈക്കിൽ) ഉണ്ണുകിൽ (ഉണ്കിൽ)-കൊടുക്കിൽ.(ഒന്നുകിൽ 136)

2nd Concessive ആയതിനൊടു-ഉം-കൂടിയാൽ, അ
നുവാദകമായി.

ആകിലും, ചെയ്കിലും, ചെല്കിലും, കൊടുക്കിലും.

248. c. Contracted and rare forms of conditional and concessive
ൟ രൂപത്തിന്നു ചില വികാരങ്ങൾ സംഭവിക്കും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/89&oldid=182224" എന്ന താളിൽനിന്ന് ശേഖരിച്ചത്