താൾ:CiXIV68a.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 73 —

230. 2. Adjective future Participles ഭാവിയുടെ പെരെച്ചങ്ങ
ൾ്ക്ക രൂപം അധികവും പ്രയോഗം കുറഞ്ഞും കാണുന്നു.

1.) ഒന്നാം ഭാവിരൂപം തന്നെ മതി.

ആകും - ആം - കൊടുക്കും. (ആകും കാലം - ആമ്പോൾ - പോമ്പോലെ. ഭേ. മ -
കൊടുക്കുന്നേരം)

2.) പാട്ടിൽ അതിനോടു ചുട്ടെഴുത്തും കൂടും.

ചൊൽ പൊങ്ങുമപ്പൂരുഷൻ. മ. ഭാ. വിളങ്ങുമന്നാൾ - വിളങ്ങുബ്രാഹ്മണൻ
(വിധ)

3.) രണ്ടാം ഭാവിരൂപം - ഓളം - ഒരു - ആറു - എന്നു ഇങ്ങനെ
സ്വരാദ്യങ്ങളായ നാമങ്ങൾ്ക്ക മുന്നെവരും.

ആവോളം — ആകുവോളം — ആവോരു വേല

പോവോളം — പോകുവോളം.

വരുവോളം; കാണ്മോളം; കാണ്മാറു - കൃ. ഗാ. എമ്പൊരു രാ. ച.

തികവോളം - തികയോളം; മറവോളം - യോളം,

മരിപ്പോളം; ഇരിപ്പൊരു നദി.

4.) രണ്ടാം ഭാവി രൂപത്തോടു ചുട്ടെഴുത്തു കൂടുന്ന ഒരു പദം ഉ
ണ്ടു - (വേണ്ടുവ) - സംക്ഷേപിച്ചിട്ടു - വേണ്ട - എന്നത്രെ).


3. Personal Nouns.

231. a. Formed of the adjective present and past Participles ലിംഗ
പ്രത്യയങ്ങളാൽ ഉണ്ടാകുന്ന പുരുഷനാമങ്ങൾ ആവിതു.

നടക്കുന്നവൻ, വൾ, തു — വർ, വ

വന്നവൻ, വൾ, തു — വർ, വ (വന്നോ)

(വന്നോൻ, വന്നോൾ — ചത്തോർ)

പെറ്റോർ എന്നല്ലാതെ പണ്ടു പെറ്റാർ, ഉറ്റാർ, നല്ലുറ്റാർ എന്നും
മറ്റും സംക്ഷേപിച്ചു ചൊല്ലും 183. ആയതു എന്നല്ലാതെ ആ
യ്തു — എന്നും നടക്കും.

പിന്നെ നപുംസകത്തിൻ്റെ പണ്ടുള്ള രൂപമാവിതു: കിടന്ത
മ, വാഴ്‌ന്തമ, നടന്തമ മുതലായതു തന്നെ.

232. b. Formed of the adjective future Participle ഭാവിപേരെച്ച
ത്താൽ ഉണ്ടാകുന്ന പുരുഷനാമങ്ങൾ വളരെ നടപ്പല്ല.

1.) വാഴുമവൻ, വാഴ്വവൻ - ഇടുമവൻ, ഇടുവോൻ - ആകുമവൻ, ആമവൾ. മ. ഭാ.

ഉണ്ടാമവർ - കൈ. ന. (=ഉണ്ടാകുന്നവർ).

10

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/85&oldid=182220" എന്ന താളിൽനിന്ന് ശേഖരിച്ചത്