താൾ:CiXIV68a.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 71 —

223. V. കു affix ഭൂതത്തിന്നു അഞ്ചാമത് ഒരു കുറി - തു - എന്ന
തിന്നു പകരം പ്രകൃത്യന്തമായ കകാരത്തെ ഇരട്ടിക്ക തന്നെ-
(പുകു-പുക്കു, പുക്കാർ (പുക്കി) -തകു-മികു-തക്ക, മിക്ക, മിക്കുള്ള. (കെ. രാ.)


III. വിനയെച്ചങ്ങൾ (ക്രിയാന്യൂനം.)

Adverbial Participles.

224. വിനയെച്ചങ്ങൾ മൂന്നുണ്ടു. അതിൽ ഭൂതകാലത്തിന്നു
ള്ളതു മുൻവിനയെച്ചം എന്നും; ഭാവിക്കുള്ളതു പിൻവിനയെച്ചം
എന്നും ആക; വൎത്തമാനത്തോടു ചെരുന്ന നടുവിനയെച്ചം മേ
ലാൽ പറയും (241.)


I. Adverbial Past Participles.

225. a. Malayalam മുൻവിനയെച്ചതിൻ്റെ രൂപം മുഴുവ
ൻ ഭൂതകാലത്തോട് ‍ഒക്കുന്നു, എങ്കിലും ഭൂതകുറിയാകുന്ന - ഇ - ഉ -
എന്ന അന്ത്യ സ്വരങ്ങൾ നന്ന ചുരുങ്ങി പോം; അതു കൊണ്ടു:

1.) യി - എന്നതിന്നു - യ - വരും (പോയ്ചുടും - ആയ്ക്കൊണ്ടു).

2.) അരയുകാരം സ്വരം പരമാകിൽ ലോപിച്ചും പോം (വന്നെ
ടുത്തു-)

3.) സംക്ഷേപങ്ങളും ഉണ്ടു.

1. പിൻ വരുന്ന ക്രിയകളോട് (വാഴിച്ചു കൊള്ളു = ച്ചോളു - വായിച്ചു
കൂടാ = ച്ചൂടാ, തന്നുവെച്ചു = ന്നേച്ചു, കൊണ്ടരിക മ. ഭാ.) 86.

2. മുൻ വരുന്ന നാമങ്ങളോടു (അങ്ങു പട്ടു=ങ്ങോട്ടു, വഴിയെ നോ
ക്കി=വൈയോക്കി, എങ്കൽനിന്നു=എങ്കന്നു) 126.

226. b. Sanscrit മുൻവിനയെച്ചത്തിന്നു സംസ്കൃതത്തിൽ
ക്ത്വാന്തം ല്യബന്തം എന്നു പേരുകൾ ആകുന്നു. (ഉ-ം. ഉക്ത്വാ=
വചിച്ചിട്ടു; ത്യക്ത്വാ,=വിട്ടിട്ടു; കൃത്വാ=ചെയ്തിട്ടു; നത്വാ=കുമ്പിട്ടിട്ടു; ആകൎണ്ണ്യ =
കേട്ടിട്ടു; ആഗമ്യ)=വന്നിട്ടു ൟ രൂപം ചില മലയാളക്രിയകൾ്ക്കും വൈ
ദ്യശാസ്ത്രത്തിൽ ദുൎല്ലഭമായി വന്നു കാണുന്നു. (ഇടിത്വാ-പൊടിത്വാ).


II. Adverbial Future Participles.

227. a. Malayalam പിൻവിനയെച്ചം-രണ്ടാം ഭാവിയി
ലെ-വു-പ്പു-എന്നവറ്റോടു- (ആൽ എന്നൎത്ഥമുള്ള) ആൻ ആകുന്ന
പ്രത്യയം ചേൎക്കയാൽ, ഉണ്ടാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/83&oldid=182218" എന്ന താളിൽനിന്ന് ശേഖരിച്ചത്