താൾ:CiXIV68a.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 70 —

220. III, 3. ഞ്ചുഞ്ഞു. താലവ്യാന്തമുള്ള അബലകളിൽ - ന്തു -
താലവ്യമായി മാറി - ഞ്ചു, ഞ്ഞു - എന്നാകും.

1.) കരിയു — കരിഞ്ഞു (പണിഞ്ഞു, 213, 1. പണിന്തു - കേ - രാ - തെളിന്തു -
രാ. ച.)

2.) ചീയു — ചീഞ്ഞു (വീയു, വീതു 213)

3.) പറയു — പറഞ്ഞു (നിനെന്തു - രാ. ച.)

4.) പായു — പാഞ്ഞു, മേഞ്ഞു, തോഞ്ഞു (=മുക്കി, ചേൎന്നു) ആരാഞ്ഞു, (ആരാ
യ്‌ന്തു-ശാസ.)

221. III, 4. ൎന്നു ദീൎഘസ്വരത്തോടു താൻ, രണ്ടു ഹ്രസ്വങ്ങ
ളോടു താൻ - രലാദികൾ - ഉള്ള അബലകൾ്ക്കു - ന്തു - ഭൂതം വരുന്നതി
വ്വണ്ണം:

1.) രു - ൎന്തു, ൎന്നു - ചേരു - ചേൎന്നു, തീരു - തീൎന്നു, ചോരു - ചോൎന്നു (എങ്കി
ലും പോരു, പോന്നു) 210. 5, നുകരു, നുകൎന്നു; പടരു, പടൎന്നു.

അണ്ണാന്തു എന്നതു - അണ്ണാന്നു (തമിൾ ചിലർ അണ്ണാൎന്നു എന്നു എഴു
തുന്നു.)

2.) - ന്നു - ലു - ല്‌ന്തു, ൻ്റു, ന്നു ആലു, ആന്നു; ഞാന്നു; ഞേന്നു;
210. 4. അകലു, അകന്നു; ചുഴന്നു.
- ല്ലുന്നു - ന്നു ചെല്ലു, ചെന്നു, കൊന്നു 210. 2.
- ന്നു - ൻ്റു, ന്നു തിന്നു; എന്നു 208, 3.
3.) - ണ്ടു - ളു - ൾ്ന്തു, ണ്ടു ആളു, ആണ്ടു; നീണ്ടു; വീണ്ടു 210. 3.
വറളു, വറണ്ടു; ഇരുണ്ടു.
- ള്ളു - ണ്ടു വിണ്ടു; കൊണ്ടു 210, 1.
- ൺ - ണ്ടു ഉണ്ടു 208, 3. പൂണ്ടു; കണ്ടു 209.
4.) - ണു - ഴു - ഴ്‌ന്തു, ണു ചൂഴു - ചൂഴ്‌ന്തു (രാ. ച.) ചൂണു; വീഴ്‌ന്തു (വീ
ഴുന്നു) വീണു; ആണു; കേണു; നൂണു -
അമിഴു - അമിണ്ണു; കവിണ്ണു; പുകണ്ണു രാ.
ച. (പുകഴ്‌ന്തു - മ. ഭാ.) പുകഴ്ന്നു, മ. ഭാ;
മകിഴ്ന്നവൻ. കൈ. ന. (മകിഴ്‌ന്തു. രാ.
ച.) ഉമിണ്ണു (ഉമിഞ്ഞു ഭാഗ.)

222. IV. The vowel of the root becoming short. ഭൂതത്തിന്നു നാ
ലാമത് ഒരു കുറി ചുരുക്കമേ ഉള്ളു - ധാതു ദീൎഘത്തെ ഹ്രസ്വമാക്കുക
തന്നെ - (വേകു, നോകു - വെന്തു, നൊന്തു - 211, 1. കാൺ, ചാ - കണ്ടു 221, 3.
ചത്തു 211, 1. വാ, താ, - വന്നു - തന്നു 213, 2).

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/82&oldid=182217" എന്ന താളിൽനിന്ന് ശേഖരിച്ചത്