താൾ:CiXIV68a.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 68 —

4.) നാമങ്ങളാൽ ഉളവായ ചില - അ - പ്രകൃതികൾ.

ഉരക്ക (ഉരം) ഉരത്തു; മണത്തു, കനത്തു ബലത്തു (കേ. രാ) മികത്തു-
കൃ. ഗാ.

215. II, 3. ച്ചു - താലവ്യാന്ത്യബലക്രിയകളിൽ - ത്തു - താലവ്യ
മായി മാറി - ച്ചു - എന്നാകും.

1.) കടിക്ക, കടിച്ചു മുതലായ - ഇ - പ്രകൃതികൾ.

(എങ്കിലും അവതരിത്തു - രാ.ച.) - ഇതിൽ സംസ്കൃതക്രിയകളും ഹേ
തുക്രിയകളും മിക്കതും കൂടുകയാൽ, - ഇച്ചു - ഭൂതവക എല്ലാറ്റിലും വി
സ്താരമുള്ളതു.

2.) താലവ്യാകാരത്താൽ ഉണ്ടായ - എ - പ്രകൃതികൾ.

വിറ - വിറെക്ക - വിറെച്ചു - അയക്ക, അയച്ചു.

എങ്കിലും ഉരെച്ചു എന്നല്ലാതെ ഉരെത്താൻ - കേ. രാ. ഉരത്താൾ മ. ഭാ.
എന്നതും പാട്ടിലുണ്ടു.

പക്ഷേ മികത്തു എന്നതും മികെച്ചു എന്നതോട് ഒക്കും.

വെക്ക, വെച്ചു, വച്ചു എന്ന് ഒഴികെ - വൈക, വൈതു, വൈവൻ എ
ന്നുള്ളതും പുരാണഭാഷയിൽ ഉണ്ടു (പൈ)

3.) ൟ - ഐ - പ്രകൃതികൾ.

ചീക്ക, ചീച്ചു:

കൈക്ക, കൈച്ചു - കച്ചു;

തൈക്ക, തയ്ക്ക, തക്ക, തച്ചു.

4.) യ - പ്രകൃതികൾ - മേയ്ക്ക, മേച്ചു (വട്ടെഴുത്തിൽ മേയിച്ചു). ചായ്ക്ക,
ചാച്ചു; വായ്ക്ക, വാച്ചു.

ൟ വകെക്ക 211 ആമതിൽ അടങ്ങിയ ചില ക്രിയകൾ സൂ
ത്രലംഘികൾ ആകുന്നു.

(തിക്കു, തിക്കി - പിന്നെ തേയു, തേക്കു, (തേച്ചു = ഉരെക്ക, പിരട്ടുക)
എന്നും - തേകു, തേക്കു, തേക്കി ( = പാച്ചുക) എന്നും ഇങ്ങിനെ തുല്യങ്ങ
ൾ ആയാലും വിപരീതമുള്ള ധാതുക്കൾ ഉണ്ടു.)

216. II, 4. ട്ടു, റ്റു ടു - റു - എന്നവറ്റോടു രണ്ടു ഗ്രസ്വങ്ങൾ
ഉള്ള അബലകളിലും, ൾ - ൽ - എന്നവറ്റോടുള്ള ബലക്രിയകളി
ലും തു - എന്നതു - ട്ടു - റ്റു - എന്നാകും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/80&oldid=182215" എന്ന താളിൽനിന്ന് ശേഖരിച്ചത്