താൾ:CiXIV68a.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 65 —

II. The affixes of the past Tense.

207. I. ഇ affix ഭൂതത്തിന്നു ഒന്നാം കുറി - ഇ - എന്നാകു
ന്നു അതു വിശേഷാൽ അബലക്രിയകൾക്കു കൊള്ളും - അതി
ന്നു സ്വരം പരം ആകുമ്പോൾ - യ - എന്നതല്ലാതെ നകാരവും ചെ
രും (ഉ-ം - ചൊല്ലിയേൻ, ചൊല്ലിനേൻ; തിങ്ങിയ, - ന; കരുതിയ, - ന - ചെയ്തീടിനാ
ൽ). ഇകാര ഭൂതം വേണ്ടുന്ന ദിക്കുകൾ നാലു സൂത്രങ്ങളെ കൊ
ണ്ട് അറിയിക്കുന്നു.

208. I, 1. പ്രകൃതിയുടെ വ്യഞ്ജനദ്വിത്വത്തിൽ പിന്നെ ഇ
കാരഭൂതമുള്ള അബല ക്രിയകൾ:

1.) തങ്ങു — തങ്ങി
മിഞ്ചു — മിഞ്ചി
മണ്ടു — മണ്ടി
ചിന്തു — ചിന്തി
നമ്പു — നമ്പി
കലമ്പു — കലമ്പി
2.) കാച്ചു — കാച്ചി
വെട്ടു — വെട്ടി
കുത്തു — കുത്തി
തുപ്പു — തുപ്പി
തുമ്മു — തുമ്മി
തെറ്റു — തെറ്റി
3.) എണ്ണു — എണ്ണി
മിന്നു — മിന്നി
(എങ്കിലും
ഉൺ — ഉണ്ടു
തിൻ — തിന്നു
എൻ — എന്നു)

- ള്ളു -ല്ലു - ഈ രണ്ടു ദ്വിത്വങ്ങളെ 210. കാണ്ക.

209. I, 2. ദീൎഘസ്വരത്തിൽ താൻ, രണ്ടു ഹ്രസ്വങ്ങളിൽ താ
ൻ - യ - ര - ലഴങ്ങൾ അല്ലാത്ത വ്യഞ്ജനം പരമാകുമ്പോൾ, ഇഭൂതം
തന്നെ പ്രമാണം.

1.) കൂചു — കൂചി
ഏശു — ഏശി
കൂടു — കൂടി
ഓതു — ഓതി
മേവു — മേവി
ലാവു — ലായി
മാറു — മാറി
2.) അലസു — അലസി
ഉരുസു — ഉരുസി
മുരുടു — മുരുടി
കരുതു — കരുതി
മരുവു — മരുവി
ചിതറു — ചിതറി
3.) നാണു — നാണി
(എങ്കിലും
പൂൺ — പൂണ്ടു
കാൺ — കണ്ടു)

210. I, 3. 1.) തുള്ളു മുതലായ വറ്റിന്നു - ള്ളി - തന്നെ നിയതം
(എങ്കിലും കൊൾ - വിൾ - കൊണ്ടു, വിണ്ടു.)

2.) തല്ലു (വല്ലു) - എന്നതിൽ അല്ലാതെ - ല്ലി - എന്ന ഭൂതം ഇല്ല -
(ചൊല്ലി എന്നു ഒഴികെ ചൊന്നു എന്നും ഉണ്ടു.)

9

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/77&oldid=182212" എന്ന താളിൽനിന്ന് ശേഖരിച്ചത്