താൾ:CiXIV68a.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 61 —

II. ത്രികാലങ്ങൾ. The 3 Tenses.

The Tenses and their affixes.

197. ക്രിയെക്കുള്ള കാലങ്ങൾ ആവിത്: രണ്ടു ഭാവികൾ -
വൎത്തമാനം ഒന്നു - ഭൂതം ഒന്നു - ആകെ മുക്കാലങ്ങളെ കുറിപ്പാൻ
നാലു വികാരങ്ങൾ തന്നെ - ഇവ വിധിനിമന്ത്രങ്ങളോടു കൂടെ
(238-244) മുറ്റു വിനയത്രെ. അതിൽ ഒന്നാം ഭാവിക്കു - ഉം എ
ന്നതും, രണ്ടാം ഭാവിക്കു - വു - പ്പു - എന്നവയും, വൎത്തമാനത്തിന്നു -
ഇന്നു - എന്നതും, ഭൂതത്തിന്നു - ഇ - തു - ന്തു - ൟ മൂന്നും തന്നെ പ്ര
ത്യയങ്ങൾ ആകുന്നു.

198. Affixes for the 3 Persons. പണ്ടുള്ള ത്രിപുരുഷപ്രത്യയ
ങ്ങൾ കാലദോഷത്താലെ ലോപിച്ചു പോയി - ശേഷം ദ്രമിളഭാ
ഷകളിൽ ഇന്നും ഇരിക്കയാൽ, അവ മലയായ്മയിലും ഉണ്ടായിരു
ന്നു എന്നു അനുമിക്കാം. അവ പുരാണവാചകങ്ങളിലും പാട്ടിലും
മറ്റും ശേഷിച്ചു കാണുന്നു. പ്രഥമപുരുഷൻ ആൻ - അൻ - അ
നൻ ആൾ അൾ ആർ, ഓർ, അർ - മദ്ധ്യമപുരുഷൻ ആയ് -
ആൻ - (ൟർ) ഉത്തമപുരുഷൻ ഏൻ, എൻ - ആൻ, അൻ - ഓം
എന്നിങ്ങിനെ.

I. ഭാവി കാലങ്ങളുടെ രൂപം The 2 Future Tenses.

I. The affixes of the first Future Tense.

199. ഒന്നാം ഭാവിയുടെ രൂപം എന്തെന്നാൻ - ഉം പ്ര
ത്യയം ക്രിയാപ്രകൃതിയോടു ചേൎക്കും; അതു ബലക്രിയകളിൽ എ
ല്ലാം - ക്കും - എന്നാകും (ഉ-ം-കെടുക്കും, കേൾക്കും) - അബലക്രിയകളിൽ
കും എന്നും -ഉം എന്നും വരും (ഉ-ം-കെടും, പോകും)

200. ഭാവിയിൽ കും വന്നുള്ളവ ചുരുക്കം തന്നെ.

1.) ദീൎഘധാതുവുള്ളവ:

ആകും, പോകും, ചാകും, പൂകും, നോകും, വേകും, (അവറ്റിന്നു ആം പോം -
ചാമ്മാറു. കൃ. ഗ; കോയിൽപൂം - നോമ്പൊൾ വൈ. ശ എന്നീ രൂപം കൂടെ
സാധുവാകുന്നു)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/73&oldid=182208" എന്ന താളിൽനിന്ന് ശേഖരിച്ചത്