താൾ:CiXIV68a.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 60 —

2.) വ്യഞ്ജനദ്വിത്വം താൻ ദീൎഘസ്വരം താൻ ഉള്ളവ.

വറു - വറ്റു നറു - നാറു.
തുൾ - തുള്ളു. പുകു - പൂകു.
ഞെടു - ഞെട്ടു. (ഞെടുങ്ങു)
പൊടു - പൊട്ടു. പൊരു - പോരു.

3.) അനുനാസികയോഗങ്ങൾ ഉള്ളവ.

ങ്ങു — പതു - പതുങ്ങു. (പതിയു) തൊട് - തുടങ്ങു.
ഞ്ചു — ഉരി - ഉറിഞ്ചു (ക)
ണ്ടു — ചുര - ചുരണ്ടു (ക) - പരണ്ടു (ക).
ന്തു, ന്നു — മുട - മുടന്തു (ക) - (മുട്ടു) പൊരു - പൊരുന്നു (ക.)
മ്പു — തുൾ - തുളുമ്പു, വെതുമ്പു, തേ - തേമ്പു

4.) അർ - അൽ - അൾ - ഉൾ - കു - തു - മുതലായ പ്രത്യയങ്ങൾ
ഉള്ളവ.

അർ വൾ — വളർ; തൊട - തൊടർ; തിക് - തികർ, തീർ
അൽ ചുഴ് — ചുഴൽ (ചൂഴു - ചുറ്റു.)
അൾ { വറു — വറൾ (വറ്റു); തിരൾ
ഇരു — ഇരുൾ (ഇരാ)
കു തിരു — തിരുകു; പഴകു; ചൊരുകു; പൊളുക (പൊള്ളു).
തു കരു — കരുതു; ചെരുതു; വഴുതു

ശേഷം ക്രിയാനാമവും (251) ക്രിയോല്പാദനവും (288) നോക്കുക

c. Divisions of Verb — Strong and Weak.

196. ധാതുക്കളിൽനിന്നു എങ്ങനെ ഉളവായെങ്കിലും ക്രിയാ
പദങ്ങൾക്ക എല്ലാം രൂപം രണ്ടു വിധം ആകുന്നു. ഒന്നിന്നു പ്ര
കൃതിയോടുള്ള കകാരദ്വിത്വം തന്നെ കുറി ആകയാൽ, ബലക്രി
യ എന്നു പേർ ഇരിക്ക (ഉ-ം - കൊടുക്ക, കേൾക്ക); മറ്റേതു ഒറ്റ കകാ
രം താൻ, വെറുമ്പ്രകൃതി താൻ ഉള്ളതാകയാൽ, അബലക്രിയ
ആക (ഉ-ം - പോകു, കെടു).

Intransitive and Transitive.

അൎത്ഥത്താലും രണ്ടു വിധം ഉണ്ടു - ഒന്നു - തൻവിന=അക
ൎമ്മകം - (ഇരിക്ക, വരിക), മറ്റെതു പുറവിന=സകൎമ്മകം (തരിക,
കൊടുക്ക) - തൻവിനകൾ മിക്കതും അബലകളും, പുറവിനകൾ അ
ധികം ബലക്രിയകളും ആകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/72&oldid=182207" എന്ന താളിൽനിന്ന് ശേഖരിച്ചത്