താൾ:CiXIV68a.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 48 —

മ-ൻ-ർ-ലോപിക്കാത്തവയും ഉണ്ടു (ഉ-ം കോലം വാഴ്ച = കോല
സ്വരൂപം-മരംകയറ്റം (കേ. ഉ.) കുളങ്ങര-(കുളക്കര)-ഇടങ്കൈ, മുഴങ്കാൽ-കാലൻ
പുരി-മന്നവൻനിയോഗം-ചേരമാന്നാടു-ഉമ്പർകോൻ-അരികൾകുലം-ദേവകൾ ദേ
വൻ (ഇതങ്കൾ വാനരവീരൻ, ഉന്നതങ്ങൽ വിഭീഷണൻ, തിറങ്കൾ സൂൎയ്യദേവൻ. ര. ച.)

വിശേഷാൽ സ്വരം പരമാകുമ്പോൾ, അകാരത്തിന്നു സ്ഥി
രത പോരാ-(നീലഅഞ്ജനം) അതുകൊണ്ടു (75 പോലെ) വ-യ-ഉ
റപ്പിന്നു വരും (കലവറ-നിലവറ-അരികുലവരചൻ ര. ച. പാട്ടയോല, മദയാ
ന, മിത്രയാപത്ത-കേ. രാ).

അല്ലായ്കിൽ പ്രത്യയം നില്പൂ-(പണയമോല, മൂത്രമടെപ്പു, രാമനാട്ടം,
കാലനൂർ)

അല്ലായ്കിൽ പ്രത്യയം (85 പോലെ) മുഴുവൻ ലോപിച്ചു പോം
വെളിച്ചെണ്ണ-പുണ്യാഹം (കേ. ഉ.) ഭയങ്കരാറായി (കേ. രാ.) പട്ടോല-കള്ളൊപ്പു-
കൃഷ്ണാട്ടം).

165. III. The first Noun rejecting final അ and ഉ and affixing
അൻ, അം, മ അകാരാന്തങ്ങൾക്കും ഉകാരാന്തങ്ങൾക്കും മറ്റും സ
മാസവിഭക്തിയിങ്കൽ-അൻ-അം-മ എന്നവ വരും.

1.) മുള്ളൻചേന, തെക്കൻകാറ്റു, വടക്കൻപെരുമാൾ, പൊന്നെഴുത്തൻചേ
ല, പരുക്കൻമുണ്ടു, വേരൻപിലാവു.

2.) കലങ്കൊമ്പു, കാളക്കൊമ്പു, ഏഴിലമ്പാല, മലമ്പുലി, മലഞ്ചുള്ളി, മലങ്കര:
പുഴങ്കര, പനങ്കുല.

3.) പുളിഞ്ചാറു, ചീങ്കണ്ണൻ, പൂങ്കോഴി, (പൂവങ്കോഴി) പൂന്തേൻ, ചിങ്ങൻവാഴ-
വിശേഷാൽ ചുണ്ടങ്ങ, ചുരങ്ങ, മാങ്ങ, വഴുതിനിങ്ങ-തുടങ്ങിയ കായ്കളു
ടെ പേരുകളിൽ.

166. IV. The first Noun accepting a Substitute വേറൊരു സ
മാസരൂപമായതു വളവിഭക്തിയുടെ ആദേശരൂപം തന്നെ (107)

1.) തു-വലത്തുഭാഗം, ഏലത്തരി, കൂവളത്തില, വീട്ടുകാൎയ്യം-കപികുലത്തരചൻ
(ര. ച.) വങ്കാട്ടാന-ആറ്റുവെള് തളിപ്പറമ്പത്തു മതിലകം, വളൎഭട്ടത്തുകോട്ട ൟഴ
ത്തുദീപു കേ. ഉ.

2.) പഴകിയ മാതിരി-ചെമ്പു, ചെപ്പെടു-വേമ്പു, വേപ്പില-ഇരിപ്പെഴുകു-കന്നു
കറ്റുകുളമ്പു-പിൻ, പിറ്റന്നാൾ-ആണ്ടു, ആട്ടക്കണി-നഞ്ചു, നച്ചെലി-കുരങ്ങു, ക
രക്കരചർ-(ഭാഗ.) കുരുന്നു-കുരുത്തോല.

3.) ഇൻ-തെക്കൻദിക്കു (ര. ച.) കിഴക്കിൻപുറം ( -ക്കുമ്പുറം)-ഉഴുന്നുംമണി ക
ടുകിന്മണി-പൊന്നിൻതളിക-ആട്ടുമ്പാൽ-വൈ. ശ. ഇത്യാദി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/60&oldid=182195" എന്ന താളിൽനിന്ന് ശേഖരിച്ചത്