താൾ:CiXIV68a.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 45 —

പതീതു പണം എന്നിങ്ങിനെ (കൈ രണ്ടിന്മേലും പതിനൊന്നീതു മൎമ്മം ഉണ്ടു
മ-മ. ഇവ ഒക്ക കഴഞ്ചീതു കൊണ്ടു മ. മ.)

അതു പോലെ കണ്ടു എന്നതും പ്രയോഗിപ്പൂ (ഇവ കഴഞ്ചി ര
ണ്ടു കണ്ടു കൂട്ടുക - വൈ - ശ).

പിന്നെ കൊണ്ടു എന്നതു (അത ഉരി കൊണ്ടു സേവിക്ക - വൈ - ശ)

ഒടുക്കം ഇച്ച എന്ന ഒരു പ്രത്യയം നടപ്പാകുന്നു. (നൂറിച്ച നെല്ലു -
പത്തിച്ച നാഴിച്ചയരി - ഇടങ്ങാഴിച്ച - മൂഴക്കിച്ച - അസാരിച്ച - എന്നു തുടങ്ങിയു
ള്ളവ) - ഉ-ം. എത്ര കളഞ്ഞു അത്രച്ചവരി - ത - സ. ഇവ ഓരൊന്നു ഉഴക്കിച്ച കൊൾ്ക -
വൈ - ശ.)

157. IV. Multiplicatives ഗുണനസംഖ്യകൾ ആവിതു:

ൟരാറു = 12, മൂവേഴു = 21, മുതലായവ.

ഇറ്റു പ്രത്യയവും നടക്കുന്നു. (128-പതിറ്റുരണ്ടു=20; പതിറ്റടി-മു
പ്പതിറ്റാൾ്ക്കോ)

പിന്നെ പത്തിൽ പെരുക്കിയ പത്തു=100 (മ. ഭാ.)

21, 870 കരികൾ വേണം, മുമ്മടങ്ങതിൽ അശ്വവും കാലാളും അഞ്ച മട
ങ്ങു (മ. ഭാ) - പതിന്മടങ്ങിച്ചു - നാന്മടങ്ങു (ത. സ.)

ആയിരം വട്ടം ചതുൎയ്യുഗം പോകിൽ. പ്രഹ്ല-മുന്നൂറു വട്ടം-കേ. രാ.

എത്രാവൃത്തി-പത്താവൃത്തി-ത. സ.

158. V. Numeral Adverbs പിന്നെ ക്രിയാവിശേഷണങ്ങൾ
ഒരിക്കൽ, ഒരു പ്രാവശ്യം.

പത്തു രണ്ടൊരു വട്ടം-മൂവേഴു വട്ടം.

ഇരു പത്തൊരു തുട. (മ. ഭാ.)

പലതുടയും ചെന്നു. ഭാഗ. രണ്ടു മൂന്നൂടെ (മ. ഭാ.)

ആറു രണ്ടെട്ടും ഒന്നും പടി=21.

നൂറ്റെട്ടുരു-2 മാത്രയാംവണ്ണം പത്തുരു (വൈ- ച.)

159. VI. Ordinals പൂരാണനാമങ്ങൾ ആകുന്ന സ്ഥാനസം
ഖ്യകൾ (ആകും) ആം എന്ന പേരെച്ചത്തെ ചേൎക്കയാൽ ഉണ്ടാ
കും (എത്രാം സ്ഥാനം-ത-സ-അത്രാമതു-ഒന്നാം-രണ്ടാം-നൂറാം-ആയിരാം)

അതിനൊട്ടു ലിംഗപ്രത്യയങ്ങൾ ചേരും (ഒന്നാമൻ-രണ്ടാമൻ-മൂ
ന്നാമൻ, മൂന്നാളൻ, നാലാമൻ-എട്ടാമൻ-പത്താമൻ)

അതിൽ ഇപ്പോൾ അധികം നടപ്പു-അവൻ-അവൾ-എന്നു
ചേൎക്കുന്നതു തന്നെ (അഞ്ചാമവൻ, ആറാമവൾ ഇത്യാദി)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/57&oldid=182192" എന്ന താളിൽനിന്ന് ശേഖരിച്ചത്