താൾ:CiXIV68a.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 37 —

അ - ഇ - ഉ - ൟ മൂന്നും ചുട്ടെഴുത്തുകളാകുന്നു; അതിൽ മൂന്നാമ
ത അപ്രസിദ്ധം.

ചോദ്യാക്ഷരം ആകുന്നത എ-എന്നതു. ഇവറ്റെ നാമങ്ങ
ളോട ചേൎപ്പാൻ രണ്ടു വഴി ഉണ്ടു: ഹ്രസ്വത്തോടു വ്യഞ്ജനദ്വി
ത്വം-ദീൎഘത്തോടു ഒറ്റ വ്യഞ്ജനം-എന്നുള്ള പ്രകാരം തന്നെ (73)
ദീൎഘമാവിതു: ആ മനുഷ്യൻ-ൟ സ്ത്രീ-ഏവഴി-ഏസമയത്തിങ്കലും 20- അതി
പ്പോൾ അധികം ഇഷ്ടം.

126. പുരാണ നടപ്പാവിത- അപ്പോയ പെരുമാൾ-അഫ്ഫലങ്ങൾ
(കേ. രാ.) ഇമ്മലനാടു (കേ. ഉ.); അക്കണക്കു, ഇഗ്ഗാനം, ഇത്തരം, അന്നേരം, അ
യ്യാൾ; ഇവ്വാൎത്ത, ഇശ്ശാസ്ത്രം-പിന്നെ അപ്രകാരം-ഇക്രൂരത— എസ്ഥലത്തു, എഫ്ഫ
ലം (കൃ. ഗാ.) എപ്പാടു ര. ച. എമ്മാത്രം വിശെഷാൽ.

അ-ചുട്ടെഴുത്തു. ഇ-ചുട്ടെഴുത്തു ചോദ്യപ്രതിസം
ജ്ഞകൾ.
അപ്പോൾ ഇപ്പോൾ എപ്പോൾ
അത്തിര (അത്ര) ഇത്ര എത്ര
(സപ്ത) അത്രയിൽ (തൃ) ഇത്രയാൽ (വള) എത്രത്തോളം
അവിടെ ഇവിടെ എവിടെ
അവ്വിടം ഇവ്വിടം എവ്വിടം
അന്നു (അൻറു) ഇന്നു എന്നു (എന്നെക്കു)
അങ്ങു ഇങ്ങു എങ്ങു

ഇവറ്റൊടു: നിന്നു, നോക്കി, പെട്ടു, എന അനെ
ൟ വിനയെച്ചങ്ങളെ ചേൎത്താൽ:

അങ്ങുന്നു ഇങ്ങൊക്കി എങ്ങോട്ടു
അങ്ങനെ ഇങ്ങെനെ (ര. ച.) എങ്ങനെ

മുതലായവ ഉളവാകും.

c. ചൂണ്ടുപേരുകളും ചോദ്യപ്രതിസംജ്ഞകളും. Demonstrative
& Interrogative (Pro) Nouns.

127. അൻ-അൾ-അർ-തു-അ-ൟ അഞ്ചു പ്രത്യയങ്ങളെ
കൊണ്ടു നാമങ്ങളെ ഉണ്ടാക്കുന്നീപ്രകാരം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/49&oldid=182184" എന്ന താളിൽനിന്ന് ശേഖരിച്ചത്