താൾ:CiXIV68a.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 22 —

A. നാമരൂപം (പേൎച്ചൊൽ)

The Properties & Accidents of Nouns.

A.) NOUN-SUBSTANTIVE നാമം.

I. ത്രിലിംഗങ്ങൾ The 3 Genders.

91. മലയായ്മയിൽ പുല്ലിംഗവും സ്ത്രീലിംഗവും സബുദ്ധി
കൾ്ക്കേ ചൊല്ലുകയുള്ളു; അതുകൊണ്ടു സംസ്കൃതത്തിൽ പുല്ലിംഗമാ
കുന്ന വൃക്ഷം സ്ത്രീലിംഗമാകുന്ന പൂർ എന്നീ രണ്ടും നപുംസകം
അത്രെ. അബുദ്ധികൾ ചിലവറ്റിന്നു ബുദ്ധി ഉണ്ടെന്നു വെ
ച്ചു ലിംഗം സങ്കല്പിച്ചിട്ടും ഉണ്ടു. (ഉ-ം. സൂൎയ്യൻ-ചന്ദ്രൻ, മംഗലനായുള്ള
തിങ്കൾ. കൃ-ഗാ. ധ്രുവൻ, വിന്ധ്യഹിമവാന്മാർ, കേ. രാ-ഭൂമി ആകുന്ന ദേവി.)

92. The Masculine Gender. പുല്ലിംഗത്തെ മിക്കവാറും കുറി
ക്കുന്ന പ്രത്യയം അൻ എന്നത ആകുന്നു. (പുത്രഃ—പുത്രൻ; മകു-മക
ൻ)- ചില നപുംസകങ്ങൾ്ക്കും ആ പ്രത്യയം തന്നെ കൊള്ളിക്കാം
(പ്രാണൻ, മുഴുവൻ, പുത്തൻ)

93. The Feminine Gender. സ്ത്രീലിംഗത്തിന്നു നാലു പ്ര
ത്യയങ്ങൾ ഉണ്ടു.

1.) ആൾ എന്നതു കുറുക്കയാൽ, ഉണ്ടായ ആൾ (മകൾ).

2.) ത്തി പ്രത്യയം (ഒരുവൻ- ഒരുത്തി). താലവ്യസ്വരത്താലെ-
ച്ചി-ആകും (ഇടയൻ, ഇടച്ചി 40 ആശാരി, ച്ചി; പടുവായിട്ടു നായർ, നായര
ച്ചി). മൂൎദ്ധന്യത്താലെ, ട്ടി, ആകും (പെൺ, പെണ്ടി-പാണൻ, പാട്ടി-തമ്പു
രാൻ, രാട്ടി ൾ്ത്തി-എന്ന പോലെ). റവൎണ്ണത്തോടു-റ്റി-ആകും (വേലൻ-
വേല്ത്തി=വേറ്റി).

3.) ഇ (തോഴൻ-ഴി, മലയി, പറയി, ബ്രാഹ്മണി).

4.) സംസ്കൃതനാമങ്ങളിൽ ഉള്ള ആ-കുറുകിയതു-അനുജൻ,
അനുജ-(ജത്തി എങ്കിലുമാം). ജ്യേഷ്ഠ (ജ്യേഷ്ഠത്തി). ഇഷ്ടൻ, ഇഷ്ട-പ്രി
യൻ, പ്രിയ ഇത്യാദി.

94. The Neutral Gender. നപുംസകത്തിന്നു-അം (85). ഉ-
ൟ രണ്ടു പ്രമാണം (വൃക്ഷം, മരം-അതു, കുന്ന)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/34&oldid=182169" എന്ന താളിൽനിന്ന് ശേഖരിച്ചത്