താൾ:CiXIV68a.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 20 —

†- ചെമ്പുകൊട്ടി= ചെമ്പോട്ടി; ചെരിപ്പുകുത്തി= ചെരിപ്പൂത്തി;
അമ്പുകുട്ടി= അമ്പൂട്ടി

ന- അങ്ങുനിന്നു= അങ്ങുന്നു, അതിങ്കന്നു

†- എഴുന്നുനില്ക്ക= എഴുനീല്ക്ക- രാ. ച. എഴുനീല്ക്ക; എറ നാടു =
ഏറാടു; വെണ നാടു= വെണാടു

യ- വീട്ടെജമാനൻ-(21), വാട്ടമറ്റെമഭടർ

വ- കൊണ്ടുവാ = കൊണ്ടാ, കൊണ്ടന്നു; തരവേണം= തരേണം

†- ഇട്ടുവെച്ചു= ഇട്ടേച്ചു-(വെച്ചേച്ചു)

†- കൊടുത്തുവിട്ടു = കൊടുത്തൂട്ടു- (ചാണ); ചൊല്ലിവിട്ടതും = ചൊ
ല്ലൂട്ടതും-കൃ-ഗാ; രണ്ടുവട്ടം= രണ്ടൊട്ടം-കണ-സാ

†- നല്ലവണ്ണം= നല്ലോണ്ണാം-വാ 73

†- ചില-വ-ഇടത്തും= ചിലേടത്തും കേ-രാ, പലേടത്തും

അരു- എഴുന്നരുളുക = എഴുന്നള്ളുക-എഴുന്നെള്ളുക

87. Doubling of Consonants പദാദികളായ ഖരങ്ങൾ്ക്കും (ജ-ഞ-ഭ-
ശ-സ- എന്നവറ്റിന്നും) സന്ധിയാൽ പലപ്പോഴും ദ്വിത്വം വരും-എ
വിടെ എല്ലാം എന്നാൽ:

1.) ഗുരുസ്വരത്തിന്നു പരമാകുമ്പോൾ: പിലാ-ക്കീഴ്; തീ-പ്പറ്റി;
പൂ-പ്പൂത്തു; ശബ്ദത്തേക്കേട്ടു; അവനേസ്സേവിച്ചു- മ-ഭാ എന്നേ-ഭരവും ഏല്പിച്ചു-ചാ
ണ; ഇവിടേസ്സുഖം-കെ-രാ; കൈ-ത്താളം.

2.) താലവ്യസ്വരത്തിൽ പിന്നെ:

മഴക്കാലം-പടജ്ജനം-അരഞ്ഞാൺ-ഒറ്റശ്ശരം-പുള്ളിപ്പുലിത്തോൽ-പോയിപ്പ
റ-പോയ്ത്തൻ്റെ-കന്നിഞ്ഞായറു- ചാണ- നന്നായിച്ചെയ്തു — നന്നായ്ത്തൊഴുതു-വെ-
ച. പേപ്പട-പൊട്ടിത്തെറിക്കുന്ന തീക്കനല്ക്കട്ട ശി-പു; എങ്കിലും മുലകുടി-വഴിപോ
ക്കൻ-എന്നും മറ്റും ചൊല്ലുന്നു.

3.) താലവ്യാകാരമല്ലാത്തതിലും കൂടക്കൂടെ ഉണ്ടു: ലന്തക്കായി-
കൊള്ളക്കൊടുക്ക-ഭയപ്പെട്ടു-ചെയ്യപ്പെട്ടു-ചെയ്തപ്പോൾ; എങ്കിലും മരിച്ചപിൻ,
എന്ന പോലെ, അകതാർ-

4.) നിറയുകാരത്തിൽ പിന്നെ:

പുതുച്ചൊൽ-പതുപ്പത്തു-ചെറുപ്പിള്ളർ കൃ. ഗാ-മുഴുഞ്ഞായം-കേ. രാ-തൃത്താ
ലി. (=തിരു); ചിലതിന്നു അതില്ല. (മറുകര-ചെറുപൂള)

അരയുകാരത്തിൽ പിന്നെ എത്രയും ദുൎല്ലഭമായി ദ്വിത്വം കാ
ണുന്നു. (മുത്തുക്കുല-മ-ഭാ; മുത്തുക്കുട. കെ-രാ.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/32&oldid=182167" എന്ന താളിൽനിന്ന് ശേഖരിച്ചത്