താൾ:CiXIV68a.pdf/258

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 246 —

മാനവാചി.) എൻ സന്താപം പാതിപ്പെട്ടു (നള=പാതിയായി കൃ. ഗാ.) അകപ്പെടുക, ഉൾപ്പെടുക (അതിൻ്റെ ഇടയിൽ-ച. സ. കളോടു=സംഭവിക്ക to happen to, fall on one). തിട്ടപ്പെടുക, എത്തപ്പെടുക, വഴിപ്പെടുക, (=കീഴ്പെടുക, ഇണങ്ങുക) പാടുപെടുക (പെട്ടപാടൊരു ജനം എന്തയ്യോ പറവതും. ഭാര.)
സംസ്കൃ: ദൂരപ്പെടുക (=ദൂരം ആക) പ്രധാനപ്പെട്ട ജനങ്ങൾ (=പ്രധാനമായ) കഷ്ട-, ദുഃഖ-, പരവശ-, പരിതാപ-, ഭയ-ഇത്യാദി-പ്പെടുക (=കഷ്ടം മുതലായതു അനുഭവിക്ക.) പ്രിയപ്പെടുക (=പ്രിയം ഭാവിക്ക).

a അവറ്റിൻ ക്രിയാനാമങ്ങളോ: വഴിപാടു, ഭയപ്പാടു ഇത്യാദികൾ.

4. IT IS OFTEN FOUND WITH THE INFINITIVES OF NEUTRAL VERBS (WITH THE APPEARANCE OF PASSIVE VERBS).

639. പലപ്പോഴും തൻവിനകളുടെ (അകൎമ്മകങ്ങളുടെ) നടുവിനയെച്ചത്തോടു ചേരുന്നത് അൎത്ഥകേമത്തിന്നായല്ലാതെ നിരൎത്ഥകമായും തന്നെ-(പടുവിനയുടെ വാസന അടിക്കുന്നു) ഈ പ്രയോഗത്തിൽ പിൻവിനയെച്ചാൎത്ഥമുണ്ടു എന്നു പറയാം-ഉ-ം നിറയപ്പെട്ടു=നിറയ (അവ്യയാൎത്ഥത്തിൽ=നിറവാൻ തക്കവണ്ണം) പെട്ടു (തൻ വിന.)

ഉ-ം അവിടെ ഇരിക്കപ്പെട്ട ജനങ്ങൾ (തമിഴ്‌നുഴവ്.) ആ സ്വരൂപത്തിൽ വേണ്ടപ്പെട്ടോരും (കോല.=വേണ്ടുന്നോർ.) എങ്ങും നിറയപ്പെട്ടിരിക്കുന്ന മൂൎത്തികൾ.

(അകൎമ്മകം പോലെ നിനെക്കാവത്) അങ്ങുന്നു അവളുടെ സ്വപ്നത്തിൽ കാണപ്പെട്ടു. കാണായ്പെട്ടുള്ള ഈശ്വരനാകുന്നതു ബ്രാഹ്മണർ തന്നെ (=കാണായ്വരുന്ന) എന്നു ആശ്ചൎയ്യമാംവണ്ണം (കൊ. കേ. മാ.) വായിക്കുന്നു.

The Instrumental increases its appearance of a Passive തൃതീയയോടു നിന്നാൽ പടുവിനയുടെ ഛായ ഏറും.

ഉ-ം ദേവിയാൽ വിശ്വം എല്ലാം നിറയപ്പെട്ടിരിപ്പതും (ഉണ്ടു. ദേ. മാ.) ഈശ്വരനാൽ നടക്കപ്പെട്ട ലോകത്തിൽ (വൈ. ശാ.)

5. ACTIVE VERBS ARE FORMED FROM THESE NEUTRAL OR MEDIAL VERBS.

640. (പെടുക എന്നതിന്നു പകരം) "പെടുക്ക" (പുരാണരൂപം) "പെടുത്തുക" എന്ന ഹേതുക്രിയകളാൽ തൻവിനകളിൽനിന്നും പുറവിനകൾ ഉളവാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/258&oldid=182393" എന്ന താളിൽനിന്ന് ശേഖരിച്ചത്