താൾ:CiXIV68a.pdf/255

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 243 —

ചെയ്കയില്ലാരും മറ്റൊരു പ്രകാരം സംഖ്യകളെ പെരുകിലുമാം (ഗണി.) നിനക്കാതിരിക്കുന്നവൻ അകപ്പെടൂലുമാം (കേ. രാ.) പക്ഷേ വനത്തിന്നു പോയ്ക്കൊൾ്ക വേണ്ടതും ഭക്ഷണം ഉള്ളേടം എങ്കിലും ആമെടോ (ഭാര. perhaps we must retire into the jungles or to any other place where food may be found).

b. (First Concessive) ഒന്നാം അനുവാദകത്തോടും ഉം ആം ദുൎല്ലഭമായി ചേരും.

ഉ-ം ഇങ്ങു നിന്നുടെ ദേവിയെ കണ്ടാലുമാം (കേ. രാ.)

c. (Two Concessives) രണ്ടു അനുവാദകങ്ങളും "കിലും ആം"=ഒന്നുകിൽ അല്ലായ്കിൽ 781. 830 എന്നൎത്ഥത്തിൽ നടന്നാലും ഉം അവ്യയം സംബന്ധാൎത്ഥമുള്ളതേ (631. b.)

ഉ-ം ധനുഷ്മാൻ എയ്തൊരസ്ത്രം ഏകനെ ഹനിക്കിലാം ഹനിച്ചില്ലെന്നാകിലും ആം (പ. ത.=ഹനിക്കിലുമാം ഹനിക്കായ്കിലുമാം. ഭാര=ഹനിക്കയും ആം ഹനിക്കായ്കയും ആം) . . . . . ആ രണ്ടു മതി ഗ്രഹസ്ഫുടയുക്തി നിരൂപിപ്പാൻ എന്നാകിലും . . . . . . . . . ഇവ രണ്ടേ മതി എന്നാകിലുമാം . . . . . . . . ഇച്ചൊല്ലിയ വൃത്താന്തങ്ങൾ നാലും കൂടിക്കല്പിക്കിലുമാം (ഗണി. either those two or these two may enable one to comprehend).

d. (Second Conditional) രണ്ടാം സംഭാവനത്തിന്നും ആം പറ്റും.

ഉ-ം കോപം ഉണ്ടാകിലാം എന്തറിവു? (കൃ. ഗാ. he may). ചോരൻ തസ്കരിച്ചീടിലാം (പ. ത.) എന്നറിഞ്ഞീടിലാം; ഇന്നിയും ഒരു മകൻ ഉണ്ടെന്നുറച്ചു ജീവിച്ചിരിക്കിലാം (കേ. രാ. may mother may be retained in life=ഇരിക്കലാം 610. 622=ഇരിക്കാം) അതിൽ ഒന്നു രണ്ടാകിലാം (there may be one or two amongst them) എങ്കിലതാം (പ. രാ. then it may be done).

5. AS CONDITIONALS SERVE FOR POLITE IMPERATIVES OR OPTATIVES IT IS BUT BY A KIND OF ELLIPSE THAT "ആലും" BECOMES AN IMPERATIVE.

634. സംഭാവനകൾ നിമന്ത്രണങ്ങളായ്നടക്കയാൽ 627. (അപ്രകാരം: ചെയ്തേ കഴിയും must do 572, b. വന്നേ മതിയാവു should come 661) "ആലും" അന്തമുള്ള അനുവാദകത്തിന്നു ഒരു വക അദ്ധ്യാരോപത്താലേ വിശേഷിച്ചു പദ്യത്തിൽ (വിധി) നിമന്ത്രണശക്തി ഭവിക്കുന്നുള്ളു — 246 — 248. 619, 1.

ഉ-ം അച്ചൻ എന്നെ കൊല്കിലും കൊള്ളാം (അഞ്ച-ഉം=even—may he) ശൂദ്രൻ മൂന്നടിതിരിഞ്ഞാലും മതി (if the S. recede) അണഞ്ഞാലും അന്തികേ (നള. condescend to draw nigh=come near).

31*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/255&oldid=182390" എന്ന താളിൽനിന്ന് ശേഖരിച്ചത്