താൾ:CiXIV68a.pdf/254

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 242 —

2. THE ഉം SERVES AT THE SAME TIME AND SOMETIMES MERELY FOR THE PURPOSE OF A COPULATIVE (താൻ IS OCCASIONALLY SUBSTITUTED IN THAT CASE).

631. അനുവാദകത്തിന്നുള്ള ഉം അവ്യയത്തിന്നു സംബന്ധശക്തി ഉണ്ടു.

ഉ-ം നരകത്തിൽ മേവും മരിച്ചാലും (രാമ. whenever he dies, he will).

a.) പ്രത്യേകാൽ രണ്ടു അനുവാദകങ്ങൾ ഉള്ളപ്പോൾ.

ഉ-ം മരിച്ചാലും വേണ്ടതില്ല സാക്ഷി ഉണ്ടാകിലും സഖേ (വ്യ. മാ. no matter if one die, if he have but a witness for the transaction) പതിക്കു കൃപ എന്നോടിരിക്കിലും-ഇനിക്കു ഭാഗ്യശേഷം ഉണ്ടെന്നു വരികിലും-എനിക്കു ചേരാൻ ബുദ്ധി രാമനോടുണ്ടെന്നാകിലും-തണുക്ക ഹനുമാൻ്റെ വാലതിന്നഗ്നി തന്നെ (കേ. രാ. if-if-if-then oh A. spare H's tail).

b.) അനുവാദകശക്തി വിട്ടു വെറും സംബന്ധവും ആം [താൻ പകരമാം]=whether—or (633, c കിലും ആം-ഉപമേയം)

ഉ-ം ചത്താലും പെറ്റാലും പുലയുണ്ടു. കേൾക്കിലും കേളായ്കിലും (ഭാര.) നില്ക്കിലും കണക്കിനി, പോകിലും കണക്കിനി (ഭാര=പോകേണം എന്നു വരികിൽ താൻ പാൎക്കേണം എന്നു വരികിൽ താൻ). ചാകിലും കൊല്കിലും (ഭാഗ.=ചാകതാൻ, കൊല്ലതാൻ). കാൎയ്യങ്ങൾ ചെയ്യായ്കിലും ചെയ്കിലും ആ കാൎയ്യങ്ങൾ ആൎയ്യന്മാർ ഭയപ്പെടും എപ്പോഴും രണ്ടിങ്കലും (ഭാര=സപ്തമികൾ the noble are equally afraid of leaving undone the good as of doing the evil).

3. "ആലും" WITH INTERROGATIVES GIVES RISE TO INDEFINITE RELATIVE SENTENCES.

632. ഒന്നാം അനുവാദകത്തിന്നു യഛ്ശബ്ദപ്രയോഗത്തിൽ (555, 4) സാധാരണാൎത്ഥം ജനിക്കും.

ഉ-ം എത്ര ബലവാന്മാരായ ശത്രുക്കൾ വന്നു യുദ്ധം ചെയ്താലും ഒരുത്തൎക്കും ജയിച്ചു കൂടാതേയായി സൂൎയ്യൻ എത്ര ചൂടുള്ളവനായാലും താമരയെ വികസിപ്പിക്കും (how hot soever the sun be, it only makes the lotus to expand).

4. കിലും WITH ആം IS USED FOR POSSIBILITY (PERHAPS)=ONE MAY ETC.

633. രണ്ടാം അനുവാദകത്തോടു "ആം" ചേൎത്താൽ പക്ഷേ എന്ന അൎത്ഥം കൊള്ളും "possibly" (perhaps).

a. (Second Concessive) അൎത്ഥാൎത്ഥമായി . . . . . . ഭോഗാൎത്ഥമായി പക്ഷേ സംബന്ധമിത്രാൎത്ഥമായി ചെയ്തു കൊള്ളുകിലുമാം (most marry for money's sake, some . . . . . some also it may to get friends, yet) ധൎമ്മാൎത്ഥമായി വിവാഹം

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/254&oldid=182389" എന്ന താളിൽനിന്ന് ശേഖരിച്ചത്